ലാഭമെടുപ്പില്‍ തകര്‍ന്ന് ഓഹരി വിപണി സെന്‍സെക്‌സ് 549 പോയ്ന്റ് ഇടിഞ്ഞു; നിഫ്റ്റി 14450 ല്‍ താഴെ

ദുര്‍ബലമായ ആഗോള സൂചികകളും ലാഭമെടുപ്പും ഓഹരി സൂചികകളെ താഴ്ത്തി. സെന്‍സെക്‌സ് 549.49 പോയ്ന്റ് ഇടിഞ്ഞ് 49034.67 പോയ്ന്റിലും നിഫ്റ്റി 161.90 പോയ്ന്റ് ഇടിഞ്ഞ് 14433.70 പോയ്ന്റിലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.

ദുര്‍ബലമായ തുടക്കമായിരുന്നു ഇന്നത്തേത്. അതില്‍ നിന്ന് മോചനം നേടാന്‍ വിപണിക്കായില്ല. 1.9 ലക്ഷം കോടി ഡോളറിന്റെ അമേരിക്കന്‍ രക്ഷാ പദ്ധതിക്ക് പാശ്ചാത്യ വിപണിയെ ഉണര്‍ത്താനാകാതെ പോയതും ഇന്ത്യന്‍ വിപണിക്ക് തിരിച്ചടിയായി. ഐറ്റി, ഫിനാന്‍ഷ്യല്‍ ഓഹരികള്‍ക്കാണ് വലിയ തിരിച്ചടി നേരിട്ടത്.
ഏകദേശം 1070 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1897 ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയി. ടെക് മഹീന്ദ്ര, ഗെയ്ല്‍, എച്ച് സി എല്‍ ടെക്, വിപ്രോ, ഒഎന്‍ജിസി തുടങ്ങിയവയ്ക്ക് കാലിടറിയപ്പോള്‍ ടാറ്റ മോട്ടോഴ്‌സ്, ഭാരതി എയര്‍ടെല്‍, യുപിഎല്‍, ഐറ്റിസി, ഗ്രാസിം ഇന്‍ഡസ്ട്രീസ് തുടങ്ങിയവ നേട്ടമുണ്ടാക്കി.

കേരള കമ്പനികളുടെ പ്രകടനം

നിരാശാജനകമായ ഒരു ദിനമായിരുന്നു കേരള കമ്പനികളെ സംബന്ധിച്ച് ഇന്ന്. കേവലം ഏഴ് കേരള ഓഹരികള്‍ക്ക് മാത്രമാണ് നേട്ടമുണ്ടാക്കാനായത്. 4.14 ശതമാനം നേട്ടത്തോടെ ഈസ്‌റ്റേണ്‍ ട്രെഡ്‌സ് അതില്‍ മുന്നില്‍ നില്‍ക്കുന്നു. 1.55 രൂപ ഉയര്‍ന്ന് ഓഹരി വില 38.95 രൂപയിലെത്തി. വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി വില 4.40 രൂപ വര്‍ധിച്ച് (2.04 ശതമാനം) 220.15 രൂപയിലും റബ്ഫില ഇന്റര്‍നാഷണലിന്റേത് 90 പൈസ വര്‍ധിച്ച് (1.53 ശതമാനം) 59.90 രൂപയിലുമെത്തി. വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ്, കെഎസ്ഇ, കൊച്ചിന്‍ മിനറല്‍സ് ആന്റ് റുട്ടൈല്‍, മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് എന്നിവയാണ് നേട്ടമുണ്ടാക്കിയ മറ്റു കേരള ഓഹരികള്‍.
വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ്, കേരള ആയുര്‍വേദ, മുത്തൂറ്റ് ഫിനാന്‍സ്, അ്‌പ്പോളോ ടയേഴ്‌സ്, കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ്, ഹാരിസണ്‍സ് മലയാളം, ഫെഡറല്‍ ബാങ്ക്, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, കിറ്റെക്‌സ് തുടങ്ങി 21 കേരളാ ഓഹരികള്‍ക്കാണ് നേട്ടമുണ്ടാക്കാനാകാതെ പോയത്.

അപ്പോളോ ടയേഴ്‌സ് 183.25

ആസ്റ്റര്‍ ഡി എം 161.80

എവിറ്റി 47.15

കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 146.75

കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 374.40

സിഎസ്ബി ബാങ്ക് 223.55

ധനലക്ഷ്മി ബാങ്ക് 14.40

ഈസ്റ്റേണ്‍ ട്രെഡ്‌സ് 38.95

എഫ്എസിടി 83.85

ഫെഡറല്‍ ബാങ്ക് 73.20

ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 54.85

ഹാരിസണ്‍സ് മലയാളം 122.65

ഇന്‍ഡിട്രേഡ് (ജെആര്‍ജി) 36.90

കേരള ആയുര്‍വേദ 51.45

കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് 28.00

കിറ്റെക്‌സ് 109.60

കെഎസ്ഇ 2140.95

മണപ്പുറം ഫിനാന്‍സ് 169.00

മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 420.80

മുത്തൂറ്റ് ഫിനാന്‍സ് 1203.10

നിറ്റ ജലാറ്റിന്‍ 172.05

പാറ്റ്‌സ്പിന്‍ ഇന്ത്യ 7.45

റബ്ഫില ഇന്റര്‍നാഷണല്‍ 59.90

സൗത്ത് ഇന്ത്യന്‍ ബാങ്ക് 9.28

വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 0.82

വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ് 105.40

വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 220.15

വണ്ടര്‍ലാ ഹോളിഡേയ്‌സ് 206.30

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it