സെന്‍സെക്‌സും നിഫ്റ്റിയും നേരിയ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു

ഐടി ഓഹരികളും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരികളുമാണ് വിപണിയിലെ നേട്ടത്തിലെത്തിച്ചത്

kerala company today
-Ad-

ഐടി ഓഹരികളുടേയും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരികളുടെ മികച്ച പ്രകടനത്തിന്റെ പിന്‍ ബലത്തില്‍ ഇന്ന് ഇന്ത്യന്‍ ഓഹരി സൂചികകള്‍ നേട്ടമുണ്ടാക്കി. സെന്‍സെക്‌സ് 100 പോയ്ന്റ് ഉയര്‍ന്ന് 36,694 ലും നിഫ്റ്റി 35 പോയ്ന്റ് ഉയര്‍ന്ന് 10,803 ലുമാണ്  തിങ്കളാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി ഐടി സൂചികകളാണ് ഇന്ന് മികച്ച പ്രകടനം കാഴ്ചവച്ചത്. 1.71 ശതമാനമാണ് ഉയര്‍ച്ച.

 ക്വാല്‍കോം റിലയന്‍സ് ജിയോ പ്ലാറ്റ്മഫോമില്‍ നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ടു വന്ന വാര്‍ത്തകള്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റ ഓഹരികളില്‍ കുതിപ്പുണ്ടാക്കി. റിലയന്‍സിന്റെ ഓഹരി വിലയില്‍ 3.23 ശതമാനത്തിന്റെ വര്‍ധനയാണുണ്ടായത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 12 ലക്ഷം കോടി രൂപയായി.

 ഐടി ഓഹരികളില്‍ ടെക് മഹീന്ദ്ര 5.5 ശതമാനവും എച്ച്‌സിഎല്‍ ടെക്‌നോളജീസ് നാല് ശതമാനവും നേട്ടമുണ്ടാക്കി. പ്രീമിയം പ്ലാനുകള്‍ ബ്ലോക്ക് ചെയ്തുകൊണ്ടുള്ള നടപടി വോഡഫോണ്‍ ഐഡിയയുടെ ഓഹരികളെ ബാധിച്ചു. അതേ സമയം ഭാരതി എയര്‍ടെല്‍ ഓഹരി വില ഉയര്‍ന്നു. എഫ്പിയ്ക്ക് മുന്നോടിയായി നിക്ഷേപകര്‍ ഓഹരി വില്‍പ്പന നടത്തിയതോടെ യെസ് ബാങ്ക് ഓഹരികള്‍ 14 ശതമാനം ഇടിഞ്ഞു. ബാങ്ക് ഓഹരികള്‍ ഇന്ന് പൊതുവേ നഷ്ടത്തിലായിരുന്നു.

-Ad-

 പവര്‍ ഗ്രിഡ്, ബാജ് ഫിനാന്‍സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, എച്ച്ഡിഎഫ്‌സി, ഐസിഐസിഐ തുടങ്ങിയവയാണ് ഇന്ന് നഷ്ടമുണ്ടാക്കിയ ഓഹരികളില്‍ മുന്നില്‍. സെന്‍സെക്‌സിലെ 30 ഓഹരികളില്‍ 11 എണ്ണവും ഇന്ന് റെഡ് സോണിലായിരുന്നു.

കേരള കമ്പനികളുടെ പ്രകടനം

കേരള കമ്പനികളെടുത്താല്‍ ഇന്ന് ഒമ്പത് ഓഹരികള്‍ മാത്രമാണ് നേട്ടം നല്‍കിയത്. ബാങ്ക് ഓഹരികള്‍ എല്ലാം റെഡ് സോണിലായിരുന്നു. സിഎസ്ബി ബാങ്ക് 3.72 ശതമാനവും സൗത്ത് ഇന്ത്യന്‍ ബാങ്ക് 2.49 ശതമാനവും ഫെഡറല്‍ ബാങ്ക് ഓഹരികള്‍ 2.03 ശതമാവും ധനലക്ഷ്മി ബാങ്ക് ഓഹരികള്‍ 1.16 ശതമാനവും നഷ്ടമുണ്ടാക്കി. മറ്റു ധനകാര്യ കമ്പനികളെടുത്താല്‍ മുത്തൂറ്റ് ഫിനാന്‍സ് മാത്രമാണ് ഇന്ന് ഗ്രീന്‍ സോണില്‍ നിന്നത്. കമ്പനിയുടെ ഓഹരി വില 2.72 ശതമാനം ഉയര്‍ന്ന് 1113.50 രൂപയായി. ശതമാനക്കണക്കില്‍ ഇന്ന് കൂടുതല്‍ വില ഉയര്‍ന്നത് വെര്‍ട്ടെക്‌സിന്റെ ഓഹരികള്‍ക്കാണ്. 4.04 ശതമാനം. വിക്ടറി പേപ്പര്‍ (3.70 ശതമാനം) വണ്ടര്‍ലാ(3.54 ശതമാനം), റബ്ഫില 2.58 ശതമാനം), കേരള ആയുര്‍വേദ(2.81 ശതമാനം), കൊച്ചിന്‍ ഷിപ്‌യാര്‍ഡ് (0.77 ശതമാനം), അപ്പോളോ ടയേഴ്‌സ് (0.71 ശതമാനം)  എന്നിവയാണ് ഇന്ന് വില ഉയര്‍ന്ന മറ്റ് ഓഹരികള്‍.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here