മണ്‍സൂണില്‍ പ്രതീക്ഷയര്‍പ്പിച്ച് ഓഹരി വിപണി കുതിച്ചു

രാജ്യാന്തര വിപണിയിലെ അനുകൂല സാഹചര്യം, മണ്‍സൂണ്‍ മികച്ചതാകുമെന്ന പ്രതീക്ഷ കൂടാതെ സാഹചര്യങ്ങളെല്ലാം സാധാരണഗതിയിലേക്ക് മടങ്ങുന്നുവെന്ന തോന്നല്‍ എന്നിവ ഇന്ത്യന്‍ ഓഹരി വിപണിയെ തുണച്ചു. സെന്‍സെക്‌സും നിഫ്റ്റിയുമടക്കം സൂചികകളിലെല്ലാം ഈ ഉണര്‍വ് പ്രകടമായി. സെന്‍സെക്‌സ് 284.01 പോയ്ന്റ് ഉയര്‍ന്ന് 34109.54 പോയ്ന്റിലെത്തി. 0.84 ശതമാനം ഉയര്‍ച്ച. നിഫ്റ്റി പതിനായിരം കടന്നുവെന്ന പ്രത്യേകതയുമുണ്ട്. 82.40 പോ്ന്റ് ഉയര്‍ന്ന് 10061.50 പോയ്ന്റിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. 1639 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 844 ഓഹരികളുടെ വിലിയിടിഞ്ഞു. 131 ഓഹരി വിലയില്‍ മാറ്റമൊന്നും ഉണ്ടായില്ല.

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, കൊട്ടക് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, ബജാജ് ഫിനാന്‍സ്, നെസ്ലെ തുടങ്ങിയവ നേട്ടമുണ്ടാക്കിയപ്പോള്‍ എന്‍ടിപിസി, ഭാരതി ഇന്‍ഫ്രാടെല്‍, വിപ്രോ, സീ എന്റര്‍ടെയ്ന്റ്‌മെന്റ്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് എന്നിവയുടെ വിലയില്‍ ഇടിവുണ്ടായി. ഓട്ടോ, ബാങ്ക്, എഫ്എംസിജി, ഫാര്‍മ, ഇന്‍ഫ്രാ മേഖലകളില്‍ ഉണര്‍വ് പ്രകടമായപ്പോള്‍ ഐറ്റി, മെറ്റല്‍ എന്നിവയില്‍ കൂടുതല്‍ വാങ്ങലുകള്‍ നടന്നില്ല.

നിഫ്റ്റി ബാങ്ക് സൂചിക 410.50 പോയ്ന്റ് ഉയര്‍ന്ന് 20940.7 പോയ്ന്റിലും ബിഎസ്ഇ മിഡ്കാപ് സൂചിക 37.96 പോയ്ന്റ് ഉയര്‍ന്ന് 12340.65 പോയ്ന്റിലും വ്യാപാരം അവസാനിപ്പിച്ചു.

കേരള കമ്പനികളില്‍ മിക്കതും ഇന്ന് നേട്ടമുണ്ടാക്കി. 21 കമ്പനികളുടെ ഓഹരി വിലയില്‍ ഉയര്‍ച്ചയുണ്ടായി. അഞ്ചു കമ്പനികളുടേത് ഇടിഞ്ഞു. വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസിന്റേ വിലയില്‍ മാറ്റമൊന്നുമുണ്ടായില്ല.

നേട്ടമുണ്ടാക്കിയ കമ്പനികളില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കാണ് ശതമാനക്കണക്കില്‍ മുന്നില്‍. 20 ശതമാനം വര്‍ധന. 1.13 രൂപ ഉയര്‍ന്ന് ഓഹരി വില 6.78 രൂപയിലെത്തി. വണ്ടര്‍ലാ ഹോളിഡേയ്‌സിന്റെ ഓഹരി വില 7.50 രൂപ ഉയര്‍ന്ന് (5.76 ശതമാനം) 137 രൂപയിലും കെഎസ്ഇയുടേത് 63.60 രൂപ ഉയര്‍ന്ന് (അഞ്ചു ശതമാനം) 1336 രൂപയിലും മുത്തൂറ്റ് കാപിറ്റലിന്റെ വില 13.75 രൂപ ഉയര്‍ന്ന് (4.99 ശതമാനം) 289.05 രൂപയിലും എത്തി.

ഇന്‍ഡിട്രേഡ് (ജെആര്‍ജി) (4.61 ശതമാനം), ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (4.14 ശതമാനം), കാച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ (4.05 ശതമാനം), ധനലക്ഷ്മി ബാങ്ക് (3.96 ശതമാനം), കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് (3.95 ശതമാനം), സിഎസ്ബി ബാങ്ക് (3.54 ശതമാനം), മണപ്പുറം ഫിനാന്‍സ് (3.20 ശതമാനം), വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് (3.13 ശതമാനം), ആസ്റ്റര്‍ ഡി എം (2.73 ശതമാനം), എവിറ്റി (2.73 ശതമാനം), അപ്പോളോ ടയേഴ്‌സ് (2.69 ശതമാനം), മുത്തൂറ്റ് ഫിനാന്‍സ് (2.41 ശതമാനം), ഹാരിസണ്‍സ് മലയാളം (2.36 ശതമാനം), കിറ്റെക്‌സ് (1.12 ശതമാനം), ഈസ്റ്റേണ്‍ ട്രെഡ്‌സ് (0.49 ശതമാനം), പാറ്റ്‌സ്പിന്‍ ഇന്ത്യ (0.48 ശതമാനം), നിറ്റ ജലാറ്റിന്‍ (0.09 ശതമാനം) എന്നിവയാണ് നേട്ടമുണ്ടാക്കിയ മറ്റു കമ്പനികള്‍.

വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സിന്റെ വിലയില്‍ 6.50 ശതമാനം ഇടിവാണ് ഇന്നുണ്ടായത്. 4.45 രൂപ ഇടിഞ്ഞ് 64 രൂപയായി. കേരള ആയുര്‍വേദയുടെ വില 2.15 ഇടിഞ്ഞ് (4.18 ശതമാനം) 49.30 രൂപയിലും എഫ്എസിടിയുടെ വില 1.30 രൂപ ഇടിഞ്ഞ് (2.91 ശതമാനം) 43.45 രൂപയിലും എത്തി.
റബ്ഫില ഇന്റര്‍നാഷണല്‍ (1.08 ശതമാനം), ഫെഡറല്‍ ബാങ്ക് (1.05 ശതമാനം) എന്നിവയാണ് ഇന്ന് വിലയിടിഞ്ഞ മറ്റു ഓഹരികള്‍.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it