ഐറ്റി, ഇന്‍ഫ്ര, എനര്‍ജി ഓഹരികളുടെ കരുത്തില്‍ കുതിച്ച് ഓഹരി വിപണി

ഐറ്റി, ഇന്‍ഫ്ര, എനര്‍ജി ഓഹരികളുടെ കരുത്തില്‍ കുതിച്ച് ഓഹരി വിപണി. സെന്‍സെക്‌സ് 228.46 പോയ്ന്റ് ഉയര്‍ന്ന് 52328.51 പോയ്ന്റിലും നിഫ്റ്റി 81.40 പോയ്ന്റ് ഉയര്‍ന്ന് 15751.70 പോയ്ന്റിലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. 2284 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 961 ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായി. 156 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.

അദാനി പോര്‍ട്ട്‌സ്, പവര്‍ ഗ്രിഡ് കോര്‍പ്പ്, എന്‍ടിപിസി, ശ്രീ സിമന്റ്‌സ്, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയവ നേട്ടമുണ്ടാക്കി. ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സര്‍വ്, എച്ച്ഡിഎഫ്‌സി,ജെഎസ്ഡബ്ല്യു സ്റ്റീല്‍, ഡിവിസ് ലാബ് തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനായില്ല.
മെറ്റല്‍, ഫാര്‍മ സൂചികകള്‍ നേരിയ നഷ്ടം രേഖപ്പെടുത്തിയപ്പോള്‍ മറ്റെല്ലാ സൂചികകളും നേട്ടമുണ്ടാക്കി. ബഎസ്ഇ മിഡ്കാപ്, സ്‌മോള്‍കാപ് സൂചികകള്‍ 0.7- 1.4 ശതമാനം ഉയര്‍ന്നു.

കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ ഭൂരിഭാഗവും ഇന്ന് നേട്ടമുണ്ടാക്കി. ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (11.41 ശതമാനം), ഈസ്റ്റേണ്‍ ട്രെഡ്‌സ് (8.96 ശതമാനം), സൗത്ത് ഇന്ത്യന്‍ ബാങ്ക് (5.65 ശതമാനം), എവിറ്റി (4.48 ശതമാനം), കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് (4.32 ശതമാനം), അപ്പോളോ ടയേഴ്‌സ് (3.01 ശതമാനം), കല്യാണ്‍ ജൂവലേഴ്‌സ് (2.84 ശതമാനം) തുടങ്ങി 22 കേരള ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. അതേസമയം മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 428.00 11.10 (2.53%)
വണ്ടര്‍ലാ ഹോളിഡേയ്‌സ്, ഇന്‍ഡിട്രേഡ് (ജെആര്‍ജി), ധനലക്ഷ്മി ബാങ്ക്, ഫെഡറല്‍ ബാങ്ക്, കേരള ആയുര്‍വേദ തുടങ്ങി ഏഴ് കേരള ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയി.





Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it