ധനകാര്യ ഓഹരികളുടെ കരുത്തിലുയര്‍ന്ന് ഓഹരി സൂചികകള്‍

ബാങ്കിംഗ്-ധനകാര്യ ഓഹരികളുടെ കരുത്തില്‍ നേട്ടമുണ്ടാക്കി സൂചികകള്‍. ഉയര്‍ന്നും താഴ്ന്നും സൂചികകള്‍ ദിവസാവസാനം നേട്ടത്തില്‍ അവസാനിച്ചു. സെന്‍സെക്‌സ് 584.41 പോയ്ന്റ് ഉയര്‍ന്ന് 51025.48 പോയ്ന്റിലും നിഫ്റ്റി 142.20 പോയ്ന്റ് ഉയര്‍ന്ന് 15098.40 പോയ്ന്റിലും വ്യാപാരം അവസാനിപ്പിച്ചു. 1254 ഓഹരികള്‍ക്കാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. 1693 ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയി. 190 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.

എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, എച്ച്ഡിഎഫ്‌സി തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ പ്രമുഖ ഓഹരികള്‍. ബിപിസിഎല്‍, ടാറ്റ സ്റ്റീല്‍, ഗെയ്ല്‍, ഐഒസി, പവര്‍ ഗ്രിഡ് കോര്‍പറേഷന്‍ തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനായില്ല.
നിഫ്റ്റി ബാങ്ക്, ഐറ്റി സൂചികകള്‍ക്ക് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍ കാപ് സൂചികകളും താഴ്ചയില്‍ അവസാനിച്ചു.
കേരള കമ്പനികളുടെ പ്രകടനം
കേരള ഓഹരികളില്‍ 12 എണ്ണത്തിന് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. 12.42 ശതമാനം നേട്ടവുമായി ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസാണ് കൂടുതല്‍ നേട്ടമുണ്ടാക്കിയത്. ഓഹരി വില 6.75 രൂപ വര്‍ധിച്ച് 61.10 രൂപയിലെത്തി. ഹാരിസണ്‍സ് മലയാളം 10.74 ശതമാനം നേട്ടമുണ്ടാക്കി. 15.05 രൂപയാണ് ഇന്ന് ഉയര്‍ന്നത്. 155.20 രൂപയാണ് ഇന്നത്തെ ഓഹരി വില. എവിറ്റി നാച്വറല്‍ (3.65 ശതമാനം), ആസ്റ്റര്‍ ഡി എം (0.99 ശതമാനം) തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയത്.
അതേസമയം എഫ്എസിടി, ഇന്‍ഡി ട്രേഡ്, സിഎസ്ബി ബാങ്ക്, വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ്, ധനലക്ഷ്മി ബാങ്ക് തുടങ്ങി 16 ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനായില്ല.





Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it