വിറ്റഴിക്കല്‍ തിരിച്ചടിയായി; സൂചികകള്‍ താഴ്ന്നു

ആഭ്യന്തര, വിദേശ വന്‍കിട നിക്ഷേപകര്‍ വിറ്റഴിക്കലില്‍ ശ്രദ്ധ ചെലുത്തിയതോടെ ഓഹരി സൂചികകള്‍ താഴ്ന്നു. നേട്ടത്തോടെയായിരുന്നു തുടക്കമെങ്കിലും വിറ്റഴിക്കല്‍ കാര്യമായി നടന്നതോടെ ദിവസാവസാനം വിപണി താഴോട്ട് പോയി. സെന്‍സെക്‌സ് 31.12 പോയ്ന്റ് ഇടിഞ്ഞ് 50363.96 പോയ്ന്റിലും നിഫ്റ്റി 19 പോയ്ന്റ് ഇടിഞ്ഞ് 14910.50 പോയ്ന്റിലും ക്ലോസ് ചെയ്തു. 1449 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1463 ഓഹരികള്‍ളുടെ വിലയിടിഞ്ഞു. 174 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല. സിപ്ല, ടാറ്റ സ്റ്റീല്‍, ഐസിഐസിഐ ബാങ്ക്, ബിപിസിഎല്‍, എല്‍ & ടി തുടങ്ങിയവയാണ് നേട്ടമുണ്ടാക്കാനാകാതെ പോയ പ്രമുഖ ഓഹരികള്‍. ഏഷ്യന്‍ പെയ്ന്റ്‌സ്, ഡോ റെഡ്ഡീസ് ലാബ്‌സ്, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, എച്ച് യു എല്‍, ടിസിഎസ് തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനായി. നിഫ്റ്റി ബാങ്ക്, പിഎസ് യു ബാങ്ക്, മെറ്റല്‍ സൂചികകള്‍ക്കാണ് കൂടുതല്‍ ആഘാതമേറ്റത്. എഫ്എംസിജി, ഐറ്റി സൂചികകള്‍ നേട്ടമുണ്ടാക്കുകയും ചെയ്തു.

കേരള കമ്പനികളുടെ പ്രകടനം
തുടര്‍ച്ചയായ രണ്ടാം ദിവസവും കേരള കമ്പനികളില്‍ ഭൂരിഭാഗത്തിനും നേട്ടമുണ്ടാക്കാനായില്ല. ഒന്‍പത് കേരള ഓഹരികള്‍ക്ക് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. 4.61 ശതമാനം നേട്ടവുമായി ധനലക്ഷ്മി ബാങ്കാണ് ഇതില്‍ മുന്നില്‍. മണപ്പുറം ഫിനാന്‍സ് (2.34), ഇന്‍ഡിട്രേഡ് (2.30 ശതമാനം), കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ചേഴ്‌സ് (1.92 ശതമാനം), വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് (1.90 ശതമാനം), ഹാരിസണ്‍സ് മലയാളം (1.63 ശതമാനം), റബ്ഫില ഇന്റര്‍നാഷണല്‍ (0.74 ശതമാനം), മുത്തൂറ്റ് ഫിനാന്‍സ് (0.70 ശതമാനം), ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (0.18 ശതമാനം) എന്നിവയാണ് നേട്ടമുണ്ടാക്കിയ മറ്റു കേരള ഓഹരികള്‍.
അതേസമയം വിക്ടറി പേപ്പര്‍ ആന്റ് ബോര്‍ഡ്‌സ്, പാറ്റസ്പിന്‍ ഇന്ത്യ, വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ്, മുത്തൂറ്റ് സെക്യൂരിറ്റീസ്, മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് തുടങ്ങി 19 ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായി.


അപ്പോളോ ടയേഴ്‌സ് 233.00
ആസ്റ്റര്‍ ഡി എം 139.80
എവിറ്റി 46.65
കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 128.00
കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 371.45
സിഎസ്ബി ബാങ്ക് 255.35
ധനലക്ഷ്മി ബാങ്ക് 16.80
ഈസ്റ്റേണ്‍ ട്രെഡ്‌സ് 63.00
എഫ്എസിടി 117.45
ഫെഡറല്‍ ബാങ്ക് 83.60
ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 56.00
ഹാരിസണ്‍സ് മലയാളം 162.20
ഇന്‍ഡിട്രേഡ് (ജെആര്‍ജി) 37.80
കേരള ആയുര്‍വേദ 58.60
കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് 26.50
കിറ്റെക്‌സ് 107.00
കെഎസ്ഇ 2319.95
മണപ്പുറം ഫിനാന്‍സ് 164.00
മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 391.65
മുത്തൂറ്റ് ഫിനാന്‍സ് 1272.70
നിറ്റ ജലാറ്റിന്‍ 169.60
പാറ്റ്‌സ്പിന്‍ ഇന്ത്യ 5.51
റബ്ഫില ഇന്റര്‍നാഷണല്‍ 61.20
സൗത്ത് ഇന്ത്യന്‍ ബാങ്ക് 9.26
വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 0.81
വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ് 110.00
വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 238.35
വണ്ടര്‍ലാ ഹോളിഡേയ്‌സ് 209.70


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it