കോവിഡ് ബാധ വിട്ടൊഴിയുന്നില്ല, സൂചികകള്‍ താഴേക്ക്

കോവിഡിന്റെ രണ്ടാം തരംഗത്തെ കുറിച്ചുള്ള ഭയവും ബോണ്ടില്‍ നിന്നുള്ള വരുമാന വര്‍ധനവും ദുര്‍ബലമായ ആഗോള വിപണിയും ഇന്ത്യന്‍ വിപണിക്ക് തിരിച്ചടിയായി. ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ നേരിയ ഇടിവോടെ വിപണി ക്ലോസ് ചെയ്തു.

സെന്‍സെക്‌സ് 86.95 പോയ്ന്റ് ഇടിഞ്ഞ് 49771.29 പോയ്ന്റിലും നിഫ്റ്റി 7.60 പോയ്ന്റ് ഇടിഞ്ഞ് 14736.40 പോയ്ന്റിലും വ്യാപാരം അവസാനിപ്പിച്ചു. 1570 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1427 ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായി. 223 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, പവര്‍ഗ്രിഡ് കോര്‍പറേഷന്‍, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയപ്പോള്‍ അദാനി പോര്‍ട്ട്‌സ്, ടെക് മഹീന്ദ്ര, ടിസിഎസ്, ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ്, സണ്‍ ഫാര്‍മ തുടങ്ങിയവ നേട്ടമുണ്ടാക്കി.
നിഫ്റ്റി ഐറ്റി, മെറ്റല്‍, ഫാര്‍മ, എഫ്എംസിജി സൂചികകള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ നിഫ്റ്റി ബാങ്ക്, പിഎസ് യു ബാങ്ക് സൂചികകള്‍ താഴേക്ക് പോയി. ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍ കാപ് സൂചികകളിലും നേരിയ ഉയര്‍ച്ച പ്രകടമായി.
തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം അവസാന മണിക്കൂറുകളില്‍ ഐറ്റി, മെറ്റല്‍, എഫ്എംസിജി, ഫാര്‍മ മേഖലകള്‍ വന്‍തോതിലുള്ള വാങ്ങലുകള്‍ക്ക് സാക്ഷ്യം വഹിച്ചത് വിപണിയുടെ തകര്‍ച്ചയുടെ ആഴം കുറച്ചു.
കേരള കമ്പനികളുടെ പ്രകടനം
കേരള ഓഹരികളില്‍ ഒമ്പതെണ്ണം മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. 10 ശതമാനമെന്ന തിളക്കമാര്‍ന്ന നേട്ടവുമായി എഫ്എസിടിയാണ് മുന്നില്‍. 10.40 രൂപ ഉയര്‍ന്ന് കമ്പനിയുടെ ഓഹരി വില ഇന്ന് 114.45 രൂപയിലെത്തി. ഇന്‍ഡിട്രേഡ് (4.96 ശതമാനം), മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് (1.95 ശതമാനം), വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് (1.90 ശതമാനം), ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍ (1.81 ശതമാനം), സിഎസ്ബി ബാങ്ക് (1.31 ശതമാനം), റബ്ഫില ഇന്റര്‍നാഷണല്‍ (1.19 ശതമാനം), നിറ്റ ജലാറ്റിന്‍ (0.82 ശതമാനം), കിറ്റെക്‌സ് (0.10 ശതമാനം) എന്നിവയാണ് നേട്ടമുണ്ടാക്കിയ കേരള ഓഹരികള്‍. അതേസമയം വിക്ടറി പേപ്പര്‍ ബോര്‍ഡ്‌സ്, ഈസ്‌റ്റേണ്‍ ട്രെഡ്‌സ്, പാറ്റ്‌സ്പിന്‍ ഇന്ത്യ, കേരള ആയുര്‍വേദ, കൊച്ചിന്‍ മിനറല്‍സ് & റൂട്ടൈല്‍ തുടങ്ങി 18 കേരള ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയി. വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസിന്റെ ഓഹരി വിലയില്‍ മാറ്റമുണ്ടായില്ല.


അപ്പോളോ ടയേഴ്‌സ് 224.90
ആസ്റ്റര്‍ ഡി എം 143.15
എവിറ്റി 44.80
കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 119.30
കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 361.20
സിഎസ്ബി ബാങ്ക് 247.25
ധനലക്ഷ്മി ബാങ്ക് 15.09
ഈസ്റ്റേണ്‍ ട്രെഡ്‌സ് 57.10
എഫ്എസിടി 114.45
ഫെഡറല്‍ ബാങ്ക് 77.20
ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 52.20
ഹാരിസണ്‍സ് മലയാളം 142.05
ഇന്‍ഡിട്രേഡ് (ജെആര്‍ജി) 40.20
കേരള ആയുര്‍വേദ 53.55
കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് 25.90
കിറ്റെക്‌സ് 104.55
കെഎസ്ഇ 2275.00
മണപ്പുറം ഫിനാന്‍സ് 156.60
മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 387.70
മുത്തൂറ്റ് ഫിനാന്‍സ് 1230.65
നിറ്റ ജലാറ്റിന്‍ 165.65
പാറ്റ്‌സ്പിന്‍ ഇന്ത്യ 5.42
റബ്ഫില ഇന്റര്‍നാഷണല്‍ 59.50
സൗത്ത് ഇന്ത്യന്‍ ബാങ്ക് 8.80
വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 0.85
വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ് 102.60
വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 233.50
വണ്ടര്‍ലാ ഹോളിഡേയ്‌സ് 197.00


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it