ആര്‍ബിഐ നടപടി തുണച്ചു; വിപണിയില്‍ മുന്നേറ്റം

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്, പണലഭ്യത ഉറപ്പാക്കാന്‍ 50000 കോടി രൂപയുടെ നടപടികള്‍ പ്രഖ്യാപിച്ചതിനു പിന്നാലെ ഓഹരി വിപണിയില്‍ മുന്നേറ്റം.

സെന്‍സെക്‌സ് 424.04 പോയ്ന്റ് ഉയര്‍ന്ന് 48677.55 പോയ്ന്റിലും നിഫ്റ്റി 121.40 പോയ്ന്റ് ഉയര്‍ന്ന് 14617.90 പോയ്ന്റിലും വ്യാപാരം അവസാനിപ്പിച്ചു. 1794 ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കിയപ്പോള്‍ 1084 ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായി. 166 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
സണ്‍ ഫാര്‍മ, യുപിഎല്‍, ആക്‌സിസ് ബാങ്ക്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയവ നേട്ടമുണ്ടാക്കിയ ഓഹരികളില്‍ പെടുന്നു. അദാനി പോര്‍ട്‌സ്, ബജാജ് ഫിനാന്‍സ്, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്, ഏഷ്യന്‍ പെയ്ന്റ്‌സ്, എച്ച് യു എല്‍ തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനായില്ല.
നിഫ്റ്റി ബാങ്ക്, ഐറ്റി, ഫാര്‍മ, പി എസ് യു ബാങ്ക് തുടങ്ങി എല്ലാ സൂചികകളും ഇന്ന് 1 മുതല്‍ 4 ശതമാനം വരെ നേട്ടമുണ്ടാക്കി.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ ഭൂരിഭാഗവും നേട്ടമുണ്ടാക്കിയ ദിനമാണിന്ന്. 18 കേരള ഓഹരികള്‍ മുന്നേറ്റം നടത്തി. 6.59 ശതമാനം നേട്ടവുമായി ഹാരിസണ്‍സ് മലയാളം മുന്നില്‍ നില്‍ക്കുന്നു. സിഎസ്ബി ബാങ്ക് (6.30 ശതമാനം), ആസ്റ്റര്‍ ഡി എം (6.08 ശതമാനം), പാറ്റ്‌സ്പിന്‍ ഇന്ത്യ (5.56 ശതമാനം), വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ് (3.24 ശതമാനം), എഫ്എസിടി (1.99 ശതമാനം), ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (1.71 ശതമാനം), എവിറ്റി നാച്വറല്‍ (1.49 ശതമാനം) തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയത്. അതേസമയം ഈസ്റ്റേണ്‍ ട്രെഡ്‌സ്, ഇന്‍ഡിട്രേഡ്, കൊച്ചിന്‍ മിനറല്‍സ് & റൂട്ടൈല്‍, വണ്ടര്‍ലാ ഹോളിഡേയ്‌സ്, കേരള ആയുര്‍വേദ തുടങ്ങി 11 കേരള ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയി.






Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it