വലിയ വ്യതിയാനമില്ലാതെ കേരള കമ്പനികള്‍

ഓഹരി വിപണി ഇന്നും താഴ്ച തുടര്‍ന്നപ്പോള്‍ കേരള കമ്പനികളുടെ ചുരുക്കം ചില ഓഹരികളില്‍ മാത്രം ചെറിയ വ്യതിയാനം ദൃശ്യമായി. ബാങ്കിംഗ്, ഫിനാന്‍സ് ഓഹരികളില്‍ ധനലക്ഷ്മി ബാങ്ക് മാത്രമാണ് നേരിയ മുന്നേറ്റം കാഴ്ച വച്ചത്. ഭൂരിഭാഗം ഓഹരികളുടേയും വില താഴേക്ക് തന്നെയായിരുന്നു. ഫെഡറല്‍ ബാങ്ക് ഓഹരി വില 41.30 രൂപയില്‍ നിന്നും 39.85 രൂപയായി. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഓഹരി വിലയില്‍ മാറ്റമില്ല(5.72)കെഎസ്ഇ ഓഹരി വില 9.05 രൂപ വര്‍ധിച്ചു 1110.00 രൂപയായി. കിറ്റെക്‌സിന്റെ ഓഹരി വില 86.02 ല്‍ നിന്ന് 88 രൂപയായി. കേരള കമ്പനികളുടെ ഇന്നത്തെ പ്രകടനം ഇതാ...

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it