കേരള കമ്പനികളുടെ ഓഹരി വില നഷ്ടം 50 ശതമാനത്തിനു മുകളില്‍

ബാങ്കിംഗ് ധനകാര്യ മേഖലയിലുള്ള കമ്പനികളാണ് ഇതില്‍ മുന്നില്‍

negative trend in stock market

കഴിഞ്ഞ 52 ആഴ്കള്‍ക്കുള്ളില്‍ ഭൂരിഭാഗം കേരള കമ്പനികളുടെയും ഓഹരി വിലകളിലുണ്ടായ നഷ്ടം 50 ശതമാനത്തിലധികം. ബാങ്കിംഗ് ധനകാര്യ മേഖലയിലുള്ള കമ്പനികളാണ് ഇതില്‍ മുന്നില്‍. ഫെഡറല്‍ ബാങ്ക്, ധനലക്ഷ്മി ബാങ്ക് തുടങ്ങിയവയുടെ ഓഹരി വിലകള്‍ 62 ശതമാനത്തിനു മുകളില്‍ നഷ്ടമുണ്ടാക്കിയപ്പോള്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഓഹരി വില നഷ്ടം 69 ശതമാനമാണ്. നോണ്‍ബാങ്കിംഗ് ഫിനാന്‍സ് കമ്പനികളുടെ ഓഹരി വിലകളിലും 50 ശതമാനത്തിനു മുകളില്‍ നഷ്ടം രേഖപ്പെടുത്തിയിട്ടുണ്ട്. മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസിന്റെ ഓഹരി വിലയില്‍ 73.72 ശതമാനം ഇടിവാണ് 52 ആഴ്ചക്കാലത്ത് രേഖപ്പെടുത്തിയത്. ഇരുചക്ര വാഹന വായ്പകളാണ് കമ്പനിയുടെ മുഖ്യ വരുമാനമെന്നതാണ് ഇതിനു പ്രധാന കാരണം. അതേ സമയം സ്വര്‍ണ പണയത്തില്‍ ശ്രദ്ധയൂന്നുന്ന മുത്തൂറ്റ് ഫിനാന്‍സ്, മണപ്പുറം ഫിനാന്‍സ് തുടങ്ങിയവരുടെ ഓഹരി വിലയിലെ നഷ്ടം യഥാക്രമം 36.07ശതമാനം, 52.05 ശതമാനം എന്നിങ്ങനെയാണ്. ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഓഹരി വിലയില്‍ 58.20 ശതമാനം നഷ്ടമുണ്ടായി.

കൊച്ചിന്‍ ഷിപ് യാര്‍ഡ് ഓഹരിക്ക് ഇക്കാലയളവിലുണ്ടാക്കിയ നഷ്ടം 49.91 ശതമാനമാണ്. മാനുഫാക്ചറിംഗ് കമ്പനികളും നിക്ഷേപകര്‍ക്ക് വലിയ തോതിലുള്ള നഷ്ടമുണ്ടാക്കി. വിഗാര്‍ഡ് ഓഹരികള്‍ 37.24 ശതമാനവും അപ്പോളോ ടയേഴ്‌സ് ഓഹരികള്‍ 65.71 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here