കേരള കമ്പനികളുടെ ഓഹരി വിലയിലും മുന്നേറ്റം

വാല്യു ഇന്‍വെസ്റ്റിംഗിന്റെ തെളിവായിരുന്നു ഇന്ന് കേരള കമ്പനികളുടെ വിലയിലുണ്ടായ മുന്നേറ്റം. ബാങ്കിംഗ് സെക്ടറില്‍ കഴിഞ്ഞയാഴ്ച നിഫ്റ്റി ബാങ്ക് സൂചിക 13.62 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. വിലയിലുണ്ടായ ഈ കുറവ് വാല്യു ഇന്‍വെസ്റ്റിംഗിന് പ്രയോജനപ്പെടുത്തിയത് ചെറിയ തോതിലുള്ള മുന്നേറ്റത്തിനിടയാക്കി.

ഫെഡറല്‍ ബാങ്കിന്റെ ഓഹരി വിലയില്‍ 7.64 ശതമാനം വര്‍ധനയുണ്ടായി. ഓഹരി വില 39.90 രൂപയില്‍ നിന്ന് 42.85 രൂപയായി.

അതേ സമയം ധനലക്ഷ്മി ബാങ്കിന്റെ ഓഹരി വിലയില്‍ വലിയ വ്യതിയാനമുണ്ടായില്ല(8.25 രൂപയില്‍ നിന്ന് 8.40 രൂപയായി).

ധനകാര്യ സേവന മേഖലയിലേക്ക് നോക്കുമ്പോള്‍ മുത്തൂറ്റ് ഫിനാന്‍സ് ഓഹരികള്‍ മികച്ച നേട്ടമാണുണ്ടാക്കിയത്. 606 രൂപയില്‍ നിന്ന് 681 രൂപയായി. 12.38 ശതമാനമാണ് വര്‍ധന. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മിക്ക വായ്പാ ദാതാക്കളും കുടിശിക ഭീതിയിലാണ്. അത് ധനകാര്യ മേഖലയിലെ ഓഹരികളില്‍ ദൃശ്യമായിരുന്നു. എന്നാല്‍ മുത്തൂറ്റ് ഫിനാന്‍സിന്റെ വായ്പയുടെ 80 ശതമാനവും സ്വര്‍ണ വായ്പയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതാണ് മുത്തൂറ്റ് ഫിനാന്‍സ് ഓഹരികള്‍ക്ക് ഗുണകരമായത്.

സ്വര്‍ണ പണയത്തില്‍ ശ്രദ്ധയൂന്നുന്ന മണപ്പുറം ഫിനാന്‍സിന്റെ ഓഹരികള്‍ 9.90 ശതമാനം നേട്ടമാണ് ഇന്നുണ്ടാക്കിയത്. 92.40 രൂപയായിരുന്ന വില ഇന്ന് 101.55 രൂപയായി.

അതേസമയം മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസിന്റെ ഓഹരികള്‍ 2.80 ശതമാനം ഇടിഞ്ഞു. ടൂവീലര്‍ വായ്പയില്‍ ശ്രദ്ധയൂന്നുന്ന കമ്പനിയാണ് മുത്തൂറ്റ് കാപിറ്റല്‍. ഈ മേഖലയിലെ ഇപ്പോഴത്തെ റിസ്‌ക് സാധ്യതകളാണ് ഓഹരി വിലയില്‍ പ്രതിഫലിച്ചിരിക്കുന്നത്. ഓഹരി വില 241.75 രൂപയില്‍ നിന്ന് 235 രൂപയിലെത്തി.

ഫാര്‍മ മേഖലയില്‍ കയറ്റുമതിക്ക് അനുമതി ലഭിച്ചത് ഇന്ന് ഫാര്‍മ ഓഹരികളില്‍ നേട്ടമുണ്ടാക്കി. കേരള ആയുര്‍വേദയുടെ ഓഹരി വില 37.30 രൂപയില്‍ നിന്ന് 42 രൂപയായി. 12.6 ശതമാനമാണ് വര്‍ധന.

ഇന്‍ഡസ്ട്രി വിഭാഗത്തിലേക്ക് നോക്കുകയാണെങ്കില്‍ വി ഗാര്‍ഡ് ഓഹരി വില മെച്ചപ്പെടുത്തി. ഒരു രൂപ പോലും കടമില്ലാത്ത കമ്പനിയാണ് വി-ഗാര്‍ഡ്. കമ്പനിയുടെ ഓഹരി വില 153.30 രൂപയില്‍ നിന്ന് 157 രൂപയായി.
കിറ്റെക്‌സ് ഗാര്‍മെന്റ്‌സിന്റെ വില 6.6 ശതമാനം വര്‍ധിച്ചു. അപ്പോളോ ടയേഴ്‌സിന്റെ ഓഹരി വില 78.45 രൂപയില്‍ നിന്ന് 83.65 രൂപയായി. 6.63 ശതമാനമാണ് വര്‍ധന.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it