ഓഹരി വിപണിയില്‍ മുന്നേറ്റം

വിദേശ നിക്ഷേപകര്‍ ഓഹരികള്‍ കൈയൊഴിഞ്ഞിട്ടും ആഭ്യന്തര നിക്ഷേപകരുടെ കരുത്തില്‍ നേട്ടമുണ്ടാക്കി ഓഹരി വിപണി. രാവിലെ നേട്ടത്തോടെ ആരംഭിച്ച വിപണി ദിവസാവസാനം കൂടുതല്‍ നേട്ടത്തിലെത്തി. സെന്‍സെക്‌സ് 701.67 പോയ്ന്റ് ഉയര്‍ന്ന് 57521.06 പോയ്ന്റിലും നിഫ്റ്റി 206.60 പോയ്ന്റ് ഉയര്‍ന്ന് 17245 പോയ്ന്റിലുമാണ് ക്ലോസ് ചെയ്തത്. 1549 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1729 ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായി. 104 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.

ഹിന്ദുസ്ഥാന്‍ ലിവര്‍സ ഏഷ്യന്‍ പെയ്ന്റ്‌സ്, എന്‍ടിപിസി, പവര്‍ഗ്രിഡ്, എല്‍& ടി, എസ്ബിഐ, ഐറ്റിസി, ഇന്‍ഫോസിസ്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, മാരുതി, കൊട്ടക് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, സണ്‍ഫാര്‍മ, ബജാജ് ഫിന്‍സെര്‍വ് തുടങ്ങിയവ നേട്ടമുണ്ടാക്കിയ ഓഹരികളാണ്. എച്ച്ഡിഎഫ്‌സി ബാങ്ക്, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, മഹീന്ദ്ര & മഹീന്ദ്ര, ഭാരതി എയര്‍ടെല്‍ തുടങ്ങിയവയുടെ വിലയില്‍ ഇടിവുണ്ടായി.
എഫ്എംസിജി, പവര്‍, ഓട്ടോ, കാപിറ്റല്‍ ഗുഡ്‌സ് തുടങ്ങിയ സെക്ടറല്‍ സൂചികകള്‍ 1-2 ശതമാനം നേട്ടം രേഖപ്പെടുത്തി. ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍കാപ് സൂചികകളും നേട്ടമുണ്ടാക്കി.
കേരള കമ്പനികളുടെ പ്രകടനം
14 കേരള കമ്പനി ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കി. പാറ്റ്‌സ്പിന്‍ ഇന്ത്യ (6.19 ശതമാനം), വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (4.92 ശതമാനം), ഇന്‍ഡിട്രേഡ് (4.52 ശതമാനം), കൊച്ചിന്‍ മിനറല്‍സ് & റൂട്ടൈല്‍ (4.47 ശതമാനം), റബ്ഫില ഇന്റര്‍നാഷണല്‍ (3.16 ശതമാനം) തുടങ്ങിയവ നേട്ടമുണ്ടാക്കിയ കേരള കമ്പനി ഓഹരികളില്‍ പെടുന്നു. അതേസമയം ഹാരിസണ്‍സ് മലയാളം, ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, കിറ്റെക്‌സ്, ആസ്റ്റര്‍ ഡി എം, അപ്പോളോ ടയേഴ്‌സ്, എവിറ്റി, സിഎസ്ബി ബാങ്ക് തുടങ്ങി 14 കേരള കമ്പനി ഓഹരികളുടെ വില ഇടിഞ്ഞു. കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ഓഹരി വിലയില്‍ മാറ്റമുണ്ടായില്ല.

അപ്പോളോ ടയേഴ്‌സ് 207.05

ആസ്റ്റര്‍ ഡി എം 193.35

എവിറ്റി 119.40

കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 118.00

കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 339.00

സിഎസ്ബി ബാങ്ക് 217.45

ധനലക്ഷ്മി ബാങ്ക് 13.27

ഈസ്റ്റേണ്‍ ട്രെഡ്‌സ് 44.80

എഫ്എസിടി 129.55

ഫെഡറല്‍ ബാങ്ക് 97.60

ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 67.65

ഹാരിസണ്‍സ് മലയാളം 181.90

ഇന്‍ഡിട്രേഡ് (ജെആര്‍ജി) 33.45

കല്യാണ്‍ ജൂവലേഴ്‌സ് 61.80

കേരള ആയുര്‍വേദ 76.10

കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് 78.20

കിറ്റെക്‌സ് 259.90

കെഎസ്ഇ 2249.95

മണപ്പുറം ഫിനാന്‍സ് 116.40

മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 276.50

മുത്തൂറ്റ് ഫിനാന്‍സ് 1276.35

നിറ്റ ജലാറ്റിന്‍ 304.50

പാറ്റ്‌സ്പിന്‍ ഇന്ത്യ 12.00

റബ്ഫില ഇന്റര്‍നാഷണല്‍ 92.90

സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ് 159.90

സൗത്ത് ഇന്ത്യന്‍ ബാങ്ക് 8.03

വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 3.41

വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 211.60

വണ്ടര്‍ലാ ഹോളിഡേയ്‌സ് 240.15


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it