പിഎസ് യു ബാങ്ക്, ഐറ്റി ഓഹരികളുടെ കരുത്തില്‍ മുന്നേറി സൂചികകള്‍

ഓഹരി സൂചികകളില്‍ ഇന്നു മുന്നേറ്റം. പിഎസ്‌യു ബാങ്ക്, പവര്‍, ഐറ്റി മേഖലകളുടെ കരുത്തിലാണ് വിപണി കു്തിച്ചത്. സെന്‍സെക്‌സ് 417.92 പോയ്ന്റ് ഉയര്‍ന്ന് 60260.13 പോയ്ന്റിലും നിഫ്റ്റി 119 പോയ്ന്റ് ഉയര്‍ന്ന് 17944.30 പോയ്ന്റിലുമാണ് ഇന്ന് ക്ലോസ് ചെയ്തത്.

വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വിപണിയില്‍ സജീവമായതാണ് ഇപ്പോഴത്തെ റാലിക്ക് പ്രധാന കാരണം. കമ്മോഡിറ്റി, ക്രൂഡ് ഓയ്ല്‍ എന്നിവയുടെ വിലയിടിവും പണപ്പെരുപ്പമടക്കമുള്ള പതിസന്ധികള്‍ക്കിടയിലും ഇന്ത്യന്‍ സാമ്പത്തിക മേഖല പിടിച്ചു നില്‍ക്കുന്നതും വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുന്നുണ്ട്.
1941 ഓഹരികളുടെ വില ഇന്ന് ഉയര്‍ന്നപ്പോള്‍ 1401 ഓഹരികളുടെ വില ഇടിഞ്ഞു. 119 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
ബജാജ് ഫിന്‍സെര്‍വ്, ഹീറോ മോട്ടോകോര്‍പ്, എച്ച്ഡിഎഫ്‌സി ലൈഫ്. ബജാജ് ഫിനാന്‍സ്, ഭാരതി എയര്‍ടെല്‍ തുടങ്ങിയവ നേട്ടമുണ്ടാക്കിയ പ്രമുഖ ഓഹരികളില്‍പ്പെടുന്നു. അതേസമയം മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, അപ്പോളോ ഹോസ്പിറ്റല്‍സ്, ടാറ്റ മോട്ടോഴ്‌സ്, സിപ്ല, അള്‍ട്രാ ടെക് സിമന്റ് തുടങ്ങിയവയ്ക്ക് കാലിടറി.
ഓട്ടോ ഒഴികെയുള്ള സെക്ടറല്‍ സൂചികകളെല്ലാം ഇന്ന് നേട്ടം രേഖപ്പെടുത്തി. പി എസ് യു ബാങ്ക്, ഐറ്റി തുടങ്ങിയവ 1-2 ശതമാനം നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍കാപ് സൂചികകള്‍ 0.5 ശതമാനം ഉയര്‍ന്നു.
കേരള കമ്പനികളുടെ പ്രകടനം
18 കേരള കമ്പനി ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കി. എവിറ്റി (6.53 ശതമാനം), പാറ്റ്‌സ്പിന്‍ ഇന്ത്യ (4.49 ശതമാനം), കെഎസ്ഇ (4.24 ശതമാനം), അപ്പോളോ ടയേഴ്‌സ് (4.02 ശതമാനം), ഹാരിസണ്‍സ് മലയാളം (3.79 ശതമാനം), മുത്തൂറ്റ് ഫിനാന്‍സ് (2.68 ശതമാനം), ഈസ്റ്റേണ്‍ ട്രെഡ്‌സ് (2.45 ശതമാനം) തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ കേരള കമ്പനി ഓഹരികള്‍. അതേസമയം കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍, കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ്, കേരള ആയുര്‍വേദ,
റബ്ഫില ഇന്റര്‍നാഷണല്‍, എഫ്എസിടി തുടങ്ങി 11 കേരള കമ്പനി ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയി.

അപ്പോളോ ടയേഴ്‌സ് 260.15

ആസ്റ്റര്‍ ഡി എം 207.45

എവിറ്റി 105.30

കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 162.15

കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 338.30

സിഎസ്ബി ബാങ്ക് 207.95

ധനലക്ഷ്മി ബാങ്ക് 11.92

ഈസ്റ്റേണ്‍ ട്രെഡ്‌സ് 33.45

എഫ്എസിടി 118.75

ഫെഡറല്‍ ബാങ്ക് 109.80

ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 47.40

ഹാരിസണ്‍സ് മലയാളം 156.20

ഇന്‍ഡിട്രേഡ് (ജെആര്‍ജി) 28.25

കല്യാണ്‍ ജൂവലേഴ്‌സ് 70.65

കേരള ആയുര്‍വേദ 74.25

കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് 82.20

കിറ്റെക്‌സ് 237.75

കെഎസ്ഇ 2018.75

മണപ്പുറം ഫിനാന്‍സ് 107.40

മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 193.55

മുത്തൂറ്റ് ഫിനാന്‍സ് 1067.75

നിറ്റ ജലാറ്റിന്‍ 395.90

പാറ്റ്‌സ്പിന്‍ ഇന്ത്യ 8.14

റബ്ഫില ഇന്റര്‍നാഷണല്‍ 78.15

സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ് 140.55

സൗത്ത് ഇന്ത്യന്‍ ബാങ്ക് 7.95

വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 2.33

വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 247.15

വണ്ടര്‍ലാ ഹോളിഡേയ്‌സ് 356.65


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it