ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ നേട്ടത്തോടെ ഓഹരി സൂചികകള്‍

ഉയര്‍ച്ച താഴ്ചകള്‍ക്കൊടുവില്‍ നേട്ടമുണ്ടാക്കി ഓഹരി സൂചികകള്‍. സെന്‍സെക്‌സ് 334.86 പോയ്ന്റ് ഉയര്‍ന്ന് 57459.17 പോയ്ന്റിലും നിഫ്റ്റി 92.50 പോയ്ന്റ് ഉയര്‍ന്ന് 17096.30 പോയ്ന്റിലും ക്ലോസ് ചെയ്തു.

1944 ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കിയപ്പോള്‍ 1285 ഓഹരികളുടെ വില ഇടിഞ്ഞു. 124 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല. ടെക് മഹീന്ദ്ര, സ്ിപ്ല, ഡോ റെഡ്ഡീസ് ലബോറട്ടറീസ്, യുപിഎല്‍, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ ഓഹരികള്‍. ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ഒഎന്‍ജിസി, ഗ്രാസിം ഇന്‍ഡസ്ട്രീസ് തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയി.
മെറ്റല്‍ ഒഴികെയുള്ള സെക്ടറല്‍ സൂചികകളെല്ലാം നേട്ടം രേഖപ്പെടുത്തി. ഫാര്‍മ സൂചിക ഒരു ശതമാനം നേട്ടമാണ് ഉണ്ടാക്കിയത്. ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍കാപ് സൂചികകളും നേട്ടമുണ്ടാക്കി.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ 19 എണ്ണത്തിനും ഇന്ന് നേട്ടമുണ്ടാക്കാനായി. നിറ്റ ജലാറ്റിന്‍ (5.26 ശതമാനം), പാറ്റ്‌സ്പിന്‍ ഇന്ത്യ (4.94 ശതമാനം), വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (4.90 ശതമാനം), ഹാരിസണ്‍സ് മലയാളം (4.68 ശതമാനം), ആസ്റ്റര്‍ ഡിഎം (2.97 ശതമാനം) സ്‌കൂബീ ഡേ (2.95 ശതമാനം) തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ കേരള കമ്പനികള്‍. അതേസമയം കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍, എഫ്എസിടി, കല്യാണ്‍ ജൂവലേഴ്‌സ്, ഈസ്റ്റേണ്‍ ട്രെഡ്‌സ് തുടങ്ങി എട്ട് കേരള കമ്പനികളുടെ വിലയിടിഞ്ഞു. ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്,
മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് എന്നിവയുടെ വിലയില്‍ മാറ്റമുണ്ടായില്ല.

അപ്പോളോ ടയേഴ്‌സ് 208.45

ആസ്റ്റര്‍ ഡി എം 177.00

എവിറ്റി 74.55

കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 108.65

കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 334.50

സിഎസ്ബി ബാങ്ക് 232.45

ധനലക്ഷ്മി ബാങ്ക് 13.97

ഈസ്റ്റേണ്‍ ട്രെഡ്‌സ് 44.20

എഫ്എസിടി 114.05

ഫെഡറല്‍ ബാങ്ക് 81.25

ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 71.25

ഹാരിസണ്‍സ് മലയാളം 155.30

ഇന്‍ഡിട്രേഡ് (ജെആര്‍ജി) 32.45

കല്യാണ്‍ ജൂവലേഴ്‌സ് 67.00

കേരള ആയുര്‍വേദ 65.05

കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് 35.10

കിറ്റെക്‌സ് 190.25

കെഎസ്ഇ 2125.00

മണപ്പുറം ഫിനാന്‍സ് 164.90

മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 352.00

മുത്തൂറ്റ് ഫിനാന്‍സ് 1485.00

നിറ്റ ജലാറ്റിന്‍ 233.10

പാറ്റ്‌സ്പിന്‍ ഇന്ത്യ 11.68

റബ്ഫില ഇന്റര്‍നാഷണല്‍ 98.40

സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ് 155.45

സൗത്ത് ഇന്ത്യന്‍ ബാങ്ക് 8.79

വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 3.00

വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 222.05

വണ്ടര്‍ലാ ഹോളിഡേയ്‌സ് 204.25



Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it