ഓഹരി സൂചികകളില്‍ ഇടിവ്: സെന്‍സെക്സ് 111.01 പോയ്ന്റ് താഴ്ന്നു

ഓഹരി സൂചികകളില്‍ ഇടിവ്. സെന്‍സെക്‌സ് 111.01 പോയ്ന്റ് ഇടിഞ്ഞ് 52907.93 പോയ്ന്റിലും നിഫ്റ്റി 28.30 പോയ്ന്റ് ഇടിഞ്ഞ് 15752 പോയ്ന്റിലും ക്ലോസ് ചെയ്തു. രൂപയുടെ മൂല്യം കുറഞ്ഞു വരുന്നത് ആഭ്യന്തര വിപണിക്ക് തിരിച്ചടിയായി.

1708 ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കിയപ്പോള്‍ 1503 ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനായില്ല. 144 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
ഒഎന്‍ജിസി, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, പവര്‍ ഗ്രിഡ് കോര്‍പറേഷന്‍, ബജാജ് ഓട്ടോ, ഭാരതി എയര്‍ടെല്‍ തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയി. എന്നാല്‍ ഐറ്റിസി, ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സെര്‍വ്, ബ്രിട്ടാനിയ ഇന്‍ഡ്ട്രീസ്, സിപ്ല തുടങ്ങിയവ നേട്ടമുണ്ടാക്കി.
റിയല്‍റ്റി, എഫ്എംസിജി സെക്ടറല്‍ സൂചികള്‍ 1-2 ശതമാനം നേട്ടം രേഖപ്പെടുത്തി. ഓയ്ല്‍ & ഗ്യാസ് സൂചിക മൂന്നു ശതമാനം ഇടിഞ്ഞു. ബിഎസ്ഇ മിഡ്കാപ് സൂചിക 0.6 ശതമാനം ഉയര്‍ന്നു.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ 15 എണ്ണത്തിന്റെ ഓഹരി വില ഇന്ന് ഉയര്‍ന്നു. മുത്തൂറ്റ് ഫിനാന്‍സ് (6.42 ശതമാനം), ഈസ്റ്റേണ്‍ ട്രെഡ്‌സ് (4.03 ശതമാനം), ഫെഡറല്‍ ബാങ്ക് (3.71 ശതമാനം), മണപ്പുറം ഫിനാന്‍സ് (3.59 ശതമാനം), ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (3.48 ശതമാനം) തുടങ്ങിയവ നേട്ടമുണ്ടാക്കിയ കേരള കമ്പനികളില്‍ പെടുന്നു. അതേസമയം സൗത്ത് ഇന്ത്യന്‍ ബാങ്ക്, വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് എന്നിവയുടെ ഓഹരി വിലയില്‍ മാറ്റമുണ്ടായില്ല.
വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ്, സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ്, എഫ്എസിടി, ആസ്റ്റര്‍ ഡി എം, ധനലക്ഷ്മി ബാങ്ക്, സിഎസ്ബി ബാങ്ക് തുടങ്ങി 12 കേരള കമ്പനി ഓഹരികളുടെ വില ഇടിഞ്ഞു.

അപ്പോളോ ടയേഴ്‌സ് 189.20

ആസ്റ്റര്‍ ഡി എം 175.15

എവിറ്റി 94.40

കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 113.70

കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 311.70

സിഎസ്ബി ബാങ്ക് 190.70

ധനലക്ഷ്മി ബാങ്ക് 11.50

ഈസ്റ്റേണ്‍ ട്രെഡ്‌സ് 31.00

എഫ്എസിടി 94.70

ഫെഡറല്‍ ബാങ്ക് 93.60

ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 52.00

ഹാരിസണ്‍സ് മലയാളം 141.60

ഇന്‍ഡിട്രേഡ് (ജെആര്‍ജി) 29.45

കല്യാണ്‍ ജൂവലേഴ്‌സ് 61.25

കേരള ആയുര്‍വേദ 70.50

കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് 72.25

കിറ്റെക്‌സ് 220.15

കെഎസ്ഇ 1908.95

മണപ്പുറം ഫിനാന്‍സ് 88.10

മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 169.20

മുത്തൂറ്റ് ഫിനാന്‍സ് 1039.05

നിറ്റ ജലാറ്റിന്‍ 349.00

പാറ്റ്‌സ്പിന്‍ ഇന്ത്യ 5.96

റബ്ഫില ഇന്റര്‍നാഷണല്‍ 78.30

സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ് 134.90

സൗത്ത് ഇന്ത്യന്‍ ബാങ്ക് 7.60

വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 2.67

വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 218.00

വണ്ടര്‍ലാ ഹോളിഡേയ്‌സ് 232.65


Dhanam News Desk
Dhanam News Desk  
Next Story
Share it