കരുത്തുകാട്ടി ഐറ്റി ഓഹരികള്‍, സൂചികയില്‍ മുന്നേറ്റം

ഐറ്റി ഓഹരികളുടെ കരുത്തില്‍ മുന്നേറി ഓഹരി സൂചികകള്‍. സെന്‍സെക്‌സ് 134.32 പോയ്ന്റ് ഉയര്‍ന്ന് 52904.05 പോയ്ന്റിലും നിഫ്റ്റി 41.60 പോയ്ന്റ് ഉയര്‍ന്ന് 15853.95 പോയ്ന്റിലും ക്ലോസ് ചെയ്തു. 1798 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1442 ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായി. 138 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.

ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്, ലാര്‍സണ്‍ & ടര്‍ബോ, എച്ച് സി എല്‍ ടെക്, ടാറ്റ സ്റ്റീല്‍ തുടങ്ങിയവ നേട്ടമുണ്ടാക്കിയ ഓഹരികളില്‍ പെടുന്നു. മാരുതി സുസുകി, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, നെസ്ലെ, റിലയന്‍സ് ഇന്‍ഡസ്ട്രീസ് തുടങ്ങിയവയ്‌ക്കെല്ലാം ഇടിവ് നേരിട്ടു. ബിഎസ്ഇ മിഡ്കാപ് സൂചിക 0.21 ശതമാനവും സ്‌മോള്‍ കാപ് സൂചിക 0.24 ശതമാനവും നേട്ടം രേഖപ്പെടുത്തി.
ഐറ്റി സൂചികയില്‍ രണ്ടു ശതമാനം ഉയര്‍ച്ചയാണ് ഇന്നുണ്ടായത്. റിയല്‍റ്റി, എനര്‍ജി, എഫ്എംസിജി, ഫിനാന്‍സ്, ഓട്ടോ, ഓയല്‍ & ഗ്യാസ് സൂചികകളില്‍ ഉണര്‍വ് പ്രകടമായില്ല. പുതിയ സാമ്പത്തിക വര്‍ഷത്തെ ഒന്നാം ത്രൈമാസ ഫലങ്ങളില്‍ ഉള്ള പ്രതീക്ഷയാണ് ഐറ്റി മേഖലയ്ക്ക് തുണയായത്. ആഗോളതലത്തില്‍ വിപണി ദുര്‍ബലമായെങ്കിലും അത് മറികടക്കാന്‍ ഇന്ത്യന്‍ വിപണിക്കായി.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ 13 എണ്ണ്ത്തിന് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. 10.32 ശതമാനം നേട്ടവുമായി കേരള ആയുര്‍വേദ മികച്ച പ്രകടനം നടത്തിയപ്പോള്‍ കിറ്റെക്‌സ് മുന്നേറ്റം തുടരുന്നുണ്ട്. 10 ശതമാനം നേട്ടമാണ് കമ്പനി ഇന്ന് കൊയ്തത്. ഇന്‍ഡിട്രേഡ് (8.49 ശതമാനം), വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (4.82 ശതമാനം), പാറ്റ്‌സ്പിന്‍ ഇന്ത്യ (4.71 ശതമാനം), ഈസ്റ്റേണ്‍ ട്രെഡ്‌സ് (3.09 ശതമാനം), ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (2.15 ശതമാനം) തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയത്. അതേസമയം വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ്, വിറ്റി, ധനലക്ഷ്മി ബാങ്ക്, റബ്ഫില ഇന്റര്‍നാഷണല്‍, നിറ്റ ജലാറ്റിന്‍, സൗത്ത് ഇന്ത്യന്‍ ബാങ്ക്, ആസ്റ്റര്‍ ഡി എം തുടങ്ങി 16 കേരള കമ്പനികള്‍ക്ക് ഇന്ന് നേട്ടമുണ്ടാക്കാനായില്ല.





Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it