തുടര്‍ച്ചയായ രണ്ടാം ദിനത്തിലും മുന്നേറ്റത്തോടെ ഓഹരി വിപണി

തുടര്‍ച്ചയായ രണ്ടാം ദിവസവും മുന്നേറ്റം തുടര്‍ന്ന് ഓഹരി സൂചികകള്‍. സെന്‍സെക്‌സ് 760.37 പോയ്ന്റ് ഉയര്‍ന്ന് 54,521.15 പോയ്ന്റിലും നിഫ്റ്റി 229.30 പോയ്ന്റ് ഉയര്‍ന്ന് 16,278.50 പോയ്ന്റിലുമാണ് ക്ലോസ് ചെയ്തത്.

2296 ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കി. 1077 ഓഹരികളുടെ വില ഇടിഞ്ഞപ്പോള്‍ 158 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ഇന്‍ഫോസിസ്, ബജാജ് ഫിന്‍സെര്‍വ്, ടെക് മഹീന്ദ്ര തുടങ്ങിയവ നേട്ടമുണ്ടാക്കിയ ഓഹരികളില്‍ പെടുന്നു. അതേസമയം ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ്, ഡോ റെഡ്ഡീസ് ലബോറട്ടറീസ്, എച്ച് ഡി എഫ് സി ബാങ്ക്, മഹീന്ദ്ര & മഹീന്ദ്ര, മാരുതി സുസുകി തുടങ്ങിയവയക്ക് നേട്ടമുണ്ടാക്കാനായില്ല.
എല്ലാ സെക്ടറല്‍ സൂചികകളും ഇന്ന് നേട്ടം രേഖപ്പെടുത്തി. ഐറ്റി, പി എസ് യു ബാങ്ക്, മെറ്റല്‍, പവര്‍, ഓയ്ല്‍ & ഗ്യാസ്, ബാങ്ക്, റിയല്‍റ്റി, കാപിറ്റല്‍ ഗുഡ്‌സ് സൂചികകളില്‍ 1-3 ശതമാനം നേട്ടം ഉണ്ടായി.
ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍കാപ് സൂചികകള്‍ 1 ശതമാനം വീതം ഉയര്‍ന്നു.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ ഭൂരിഭാഗവും ഇന്ന് നേട്ടമുണ്ടാക്കി. മണപ്പുറം ഫിനാന്‍സ് (4.90 ശതമാനം), ഫെഡറല്‍ ബാങ്ക് (4.25 ശതമാനം), വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (3.57 ശതമാനം), പാറ്റ്‌സ്പിന്‍ ഇന്ത്യ(3.55 ശതമാനം), കിറ്റെക്‌സ് (3.43 ശതമാനം), മുത്തൂറ്റ് ഫിനാന്‍സ് (3.32 ശതമാനം), കേരള ആയുര്‍വേദ (2.96 ശതമാനം) തുടങ്ങി 22 കേരള കമ്പനി ഓഹരികളും ഇന്ന് നേട്ടമുണ്ടാക്കി. അതേസമയം റബ്ഫില ഇന്റര്‍നാഷണല്‍, നിറ്റ ജലാറ്റിന്‍, വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ്,
സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ്, കല്യാണ്‍ ജൂവലേഴ്‌സ്, കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ്, ഈസ്റ്റേണ്‍ ട്രെഡ്‌സ് എന്നീ ഏഴ് കേരള കമ്പനികളുടെ ഓഹരി വില ഇടിഞ്ഞു.





Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it