ഓഹരി വിപണി: തുടങ്ങിയത് ചാഞ്ചാട്ടത്തില്‍, നേട്ടത്തോടെ ക്ലോസിംഗ്

ചാഞ്ചാട്ടത്തോടെ വ്യാപാരം തുടങ്ങിയ ഇന്ത്യന്‍ ഓഹരി വിപണി ഉച്ചയ്ക്ക് ശേഷം മുന്നേറി നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 138.5 പോയ്ന്റ് അഥവാ 0.26 ശതമാനം ഉയര്‍ന്ന് 52,976ല്‍ ക്ലോസ് ചെയ്തു. അതേ സമയം നിഫ്റ്റി 32 പോയ്ന്റ് അഥവാ 0.2 ശതമാനം ഉയര്‍ന്ന് 15,856ലുമെത്തി. ബാങ്കിംഗ്, എഫ്എംസിജി രംഗത്ത് നിക്ഷേപ താല്‍പ്പര്യം കൂടിയതാണ് ഇ്ന്ന് വിപണിയുടെ മുന്നേറ്റത്തിന് സഹായിച്ചത്. ഓട്ടോ, എനര്‍ജി, മീഡിയ മുതലായവ ഒഴികെ മറ്റെല്ലാ സെക്ടര്‍ സൂചികകളും ഗ്രീന്‍ സോണിലായിരുന്നു.

വിശാലവിപണിയുടെ പ്രകടനം സമ്മിശ്രമായിരുന്നു. മിഡ് കാപ് സൂചിക ബെഞ്ച് മാര്‍ക്ക് സൂചികയ്‌ക്കൊപ്പം പ്രകടനം കാഴ്ചവെച്ചപ്പോള്‍ സ്‌മോള്‍കാപ് സൂചിക 0.5 ശതമാനം താഴ്ന്നു.
കേരള കമ്പനികളുടെ പ്രകടനം
വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സിന്റെ ഓഹരി വില ഇന്ന് 19.98 ശതമാനമാണ് ഉയര്‍ന്നത്. സിഎസ്ബി ബാങ്ക് ഓഹരി ഇന്ന് 8.13 ശതമാനം നേട്ടമുണ്ടാക്കി. സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരി വില ഏഴര ശതമാനത്തിലേറെ താഴ്ന്നു. കിറ്റെക്‌സ് ഓഹരി വില ഇന്ന് നാല് ശതമാനത്തിലേറെ താഴ്ന്നു. ഈസ്‌റ്റേണ്‍ ട്രെഡ്‌സിന്റെ ഓഹരി വി ഇന്ന് എട്ടുശതമാനത്തിലേറെയാണ് ഇടിഞ്ഞത്.



Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it