സൂചികകള്‍ താഴോട്ട് തന്നെ

തുടര്‍ച്ചയായ മൂന്നാം ദിനവും ഓഹരി സൂചികകള്‍ താഴോട്ട്. സെന്‍സെക്‌സ് 135.05 പോയ്ന്റ് താഴ്ന്ന് 52443.71 പോയ്ന്റിലും നിഫ്റ്റി 37യ10 പോയ്ന്റ് ഇടിഞ്ഞ് 15709.40 പോയ്ന്റിലും ക്ലോസ് ചെയ്തു. 1299 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1682 ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയി. 90 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.

ഡോ റെഡ്ഡീസ് ലാബ്‌സ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, സ്ിപ്ല, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തുടങ്ങിയവയാണ് നേട്ടമു്ടാക്കാനാകാതെ പോയ പ്രമുഖ ഓഹരികള്‍. ഭാരതി എയര്‍ടെല്‍, ടാറ്റ സ്റ്റീല്‍, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്, ഡിവിസ് ലാബ്‌സ്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനായി.
മെറ്റല്‍ സൂചികയില്‍ ഒരു ശതമാനവും ഐറ്റി സൂചികയില്‍ 0.2 ശതമാനവും നേട്ടം രേഖപ്പെടുത്തി. ഓട്ടോ, ബാങ്ക്, എനര്‍ജി, ഫാരമ മേഖലകള്‍ വ്യാപകമായ വിറ്റഴിക്കലിന് സാക്ഷ്യം വഹിച്ചു.
ബിഎസ്ഇ മിഡ്കാപ് സൂചിക കാര്യമായ മാറ്റമില്ലാതെ തുടര്‍ന്നപ്പോള്‍ സ്‌മോള്‍ കാപ് സൂചികയില്‍ നേരിയ ഇടിവുണ്ടായി.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ അഞ്ചെണ്ണത്തിന് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. റബ്ഫില ഇന്റര്‍നാഷണല്‍ 12.91 ശതമാനം നേട്ടവുമായി ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചു. പാറ്റ്‌സ്പിന്‍ ഇന്ത്യ (4.92 ശതമാനം), കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ (3.22 ശതമാനം), കിറ്റെക്‌സ് (2.99 ശതമാനം), കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ചേഴ്‌സ് (1.42 ശതമാനം) എന്നിവയാണ് നേട്ടമുണ്ടാക്കിയ മറ്റു കേരള ഓഹരികള്‍. അതേസമയം ഈസ്റ്റേണ്‍ ട്രെഡ്‌സ്, നിറ്റ ജലാറ്റിന്‍, വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ്, വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ്, കേരള ആയുര്‍വേദ, കെഎസ്ഇ, എവിറ്റി തുടങ്ങി 24 കേരള ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനായില്ല.

അപ്പോളോ ടയേഴ്‌സ് 220.95

ആസ്റ്റര്‍ ഡി എം 156.50

എവിറ്റി 76.55

കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 184.50

കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 370.30

സിഎസ്ബി ബാങ്ക് 343.40

ധനലക്ഷ്മി ബാങ്ക് 17.25

ഈസ്റ്റേണ്‍ ട്രെഡ്‌സ് 49.95

എഫ്എസിടി 132.40

ഫെഡറല്‍ ബാങ്ക് 85.50

ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 93.05

ഹാരിസണ്‍സ് മലയാളം 232.80

ഇന്‍ഡിട്രേഡ് (ജെആര്‍ജി) 44.65

കല്യാണ്‍ ജൂവലേഴ്‌സ് 70.85

കേരള ആയുര്‍വേദ 61.35

കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് 35.75

കിറ്റെക്‌സ് 175.70

കെഎസ്ഇ 2523.10

മണപ്പുറം ഫിനാന്‍സ് 208.20

മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 447.25

മുത്തൂറ്റ് ഫിനാന്‍സ് 1547.05

നിറ്റ ജലാറ്റിന്‍ 274.20

പാറ്റ്‌സ്പിന്‍ ഇന്ത്യ 11.74

റബ്ഫില ഇന്റര്‍നാഷണല്‍ 107.55

സൗത്ത് ഇന്ത്യന്‍ ബാങ്ക് 10.88

വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 2.47

വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ് 161.50

വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 247.60

വണ്ടര്‍ലാ ഹോളിഡേയ്‌സ് 242.30



Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it