വിപണിയില്‍ നേരിയ ഇടിവ്, സെന്‍സെക്‌സ് 94 പോയ്ന്റ് താഴ്ന്നു

രാവിലെ താഴ്ചയിലേക്ക് വീണ്, തിരിച്ചുകയറാനുള്ള ശ്രമങ്ങള്‍ വിഫലമായെങ്കിലും ഓഹരി വിപണി വ്യാപാരം അവസാനിപ്പിച്ചത് നേരിയ ഇടിവോടെ. ഉച്ചയ്ക്ക് ശേഷം പച്ച തൊട്ട ബെഞ്ച് മാര്‍ക്ക് സൂചിക സെന്‍സെക്‌സ് 94 പോയ്ന്റ് അഥവാ 0.17 ശതമാനം ഇടിഞ്ഞ് 55,675 ലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 50 സൂചിക 15 പോയ്ന്റ് അഥവാ 0.09 ശതമാനം ഇടിഞ്ഞ് 16,570 ലുമെത്തി. മെറ്റല്‍, സ്വകാര്യ ബാങ്കുകള്‍, ഓട്ടോ എന്നിവയില്‍ വാങ്ങലുകള്‍ ഉയര്‍ന്നതോടെയാണ് സൂചികകള്‍ ഉയര്‍ന്നത്. റിയാലിറ്റി, എഫ്എംസിജി, ഐടി ഓഹരികള്‍ ദുര്‍ബലമായി.

ഇന്‍ഫോസിസ്, ഐസിഐസിഐ ബാങ്ക്, കൊട്ടക് ബാങ്ക്, ഐടിസി, ടാറ്റ സ്റ്റീല്‍ എന്നീ ലാര്‍ജ് ക്യാപ് ഓഹരികളാണ് സെന്‍സെക്‌സ് സൂചികയിലെ നഷ്ടം കുറച്ചത്. ഏഷ്യന്‍ പെയ്ന്റ്സ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ബജാജ് ഫിന്‍സെര്‍വ്, എച്ച്ഡിഎഫ്സി, എല്‍ ആന്‍ഡ് ടി, എച്ച്യുഎല്‍, അള്‍ട്രാടെക് സിമന്റ് എന്നിവയുടെ ഓഹരികളില്‍ ഇടിവുണ്ടായി. അതേസമയം, വിശാല വിപണിയില്‍ ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.15 ശതമാനം ഇടിഞ്ഞപ്പോള്‍ ബിഎസ്ഇ സ്‌മോള്‍ക്യാപ് 0.54 ശതമാനം ഇടിഞ്ഞു.
കേരള കമ്പനികളുടെ പ്രകടനം
ഓഹരി വിപണി നേരിയ ഇടിവോടെ വ്യാപാരം അവസാനിപ്പിച്ചപ്പോള്‍ 10 കേരള കമ്പനികള്‍ മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. നിറ്റ ജലാറ്റിന്‍ (1.20 ശതമാനം), പാറ്റ്‌സ്പിന്‍ ഇന്ത്യ (4.94 ശതമാനം), കേരള ആയുര്‍വേദ (3.35 ശതമാനം), ഫെഡറല്‍ ബാങ്ക് (1.00 ശതമാനം), എഫ്എസിടി (1.91 ശതമാനം) തുടങ്ങിയവയാണ് ഇന്ന് നേട്ടമുണ്ടാക്കിയ കേരള കമ്പനികള്‍.
അപ്പോളോ ടയേഴ്‌സ്, എവിറ്റി, കൊച്ചിന്‍ ഷിപ്പ്യാര്‍ഡ്, ധനലക്ഷ്മി ബാങ്ക്, ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ്, കിറ്റെക്‌സ്, മുത്തൂറ്റ് ഫിനാന്‍സ്, മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ്, റബ്ഫില ഇന്റര്‍നാഷണല്‍, സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ്, വണ്ടര്‍ലാ ഹോളിഡേയ്‌സ് എന്നിവയുടെ ഓഹരി വില 1-4 ശതമാനം വരെ ഇടിഞ്ഞു. അതേസമയം കല്യാണ്‍ ജുവലേഴ്‌സിന്റെ ഓഹരി വിലയില്‍ മാറ്റമുണ്ടായില്ല.

അപ്പോളോ ടയേഴ്‌സ് 215.80

ആസ്റ്റര്‍ ഡി എം 189.00

എവിറ്റി 93.10

കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 124.95

കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് 319.35

സിഎസ്ബി ബാങ്ക് 183.75

ധനലക്ഷ്മി ബാങ്ക് 12.04

ഈസ്റ്റേണ്‍ ട്രെഡ്‌സ് 37.15

എഫ്എസിടി 127.95

ഫെഡറല്‍ ബാങ്ക് 91.00

ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 49.50

ഹാരിസണ്‍സ് മലയാളം 154.65

ഇന്‍ഡിട്രേഡ് (ജെആര്‍ജി) 30.90

കല്യാണ്‍ ജൂവലേഴ്‌സ് 60.45

കേരള ആയുര്‍വേദ 75.50

കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് 76.75

കിറ്റെക്‌സ് 253.20

കെഎസ്ഇ 2070.00

മണപ്പുറം ഫിനാന്‍സ് 94.50

മുത്തൂറ്റ് ഫിനാന്‍സ് 1081.35

മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 187.80

നിറ്റ ജലാറ്റിന്‍ 341.00

പാറ്റ്‌സ്പിന്‍ ഇന്ത്യ 8.93

റബ്ഫില ഇന്റര്‍നാഷണല്‍ 84.90

സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ് 148.00

സൗത്ത് ഇന്ത്യന്‍ ബാങ്ക് 7.96

വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 3.42

വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 230.50

വണ്ടര്‍ലാ ഹോളിഡേയ്‌സ് 229.45

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it