നേരിയ നേട്ടത്തില്‍ ഓഹരി വിപണി

ഉയര്‍ച്ച താഴ്ചകള്‍ക്കൊടുവില്‍ നേരിയ നേട്ടത്തോടെ ഓഹരി വിപണി. സെന്‍സെക്‌സ് 76.77 പോയ്ന്റ് ഉയര്‍ന്ന് 52551.53 പോയ്ന്റിലും നിഫ്റ്റി 12.50 പോയ്ന്റ് ഉയര്‍ന്ന് 15811.90 പോയ്ന്റിലും ഇന്ന് വ്യാപാരം അവസാനിപ്പിച്ചു. 1624 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1625 ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായി. 150 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.

ടാറ്റ മോട്ടോഴ്‌സ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, വിപ്രോ, ഡിവിസ് ലാബ്‌സ്, ബജാജ് ഫിനാന്‍സ് തുടങ്ങിയവ നേട്ടമുണ്ടാക്കി. ഓഹരികളില്‍ പെടുന്നു. അദാനി പോര്‍ട്ട്‌സ്, കോള്‍ ഇന്ത്യ, കൊട്ടക്ക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്‌സി, മാരുതി സുസുകി തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനായില്ല. ഐറ്റി, എനര്‍ജി, പി എസ് യു ബാങ്ക് സൂചികകള്‍ നേട്ടം രേഖപ്പെടുത്തിയപ്പോള്‍ പവര്‍, റിയാല്‍റ്റി, മെറ്റല്‍ മേഖലകള്‍ വിറ്റഴിക്കലിന് സാക്ഷ്യം വഹിച്ചു.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ 11 എണ്ണത്തിന് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. 5.95 ശതമാനം നേട്ടവുമായി റബ്ഫില ഇന്റര്‍നാഷണല്‍ മുന്നില്‍ നിന്ന് നയിക്കുന്നു. പാറ്റസ്്പിന്‍ ഇന്ത്യ (4.89 ശതമാനം), വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (4.24 ശതമാനം), കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍(1.93 ശതമാനം), മുത്തൂറ്റ് ഫിനാന്‍സ് ( 1.92 ശതമാനം), കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ( 1.39 ശതമാനം), വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ് (1.36 ശതമാനം), വണ്ടര്‍ലാ ഹോളിഡേയ്‌സ് (1.15 ശതമാനം) തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ കേരള ഓഹരികള്‍. അതേസമയം ഹാരിസണ്‍സ് മലയാളം, ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഈസ്റ്റേണ്‍ ട്രെഡ്‌സ, എവിറ്റി, കല്യാണ്‍ ജൂവലേഴ്‌സ്, കിറ്റെക്‌സ്, എഫ്എസിടി, കേരള ആയുര്‍വേദ തുടങ്ങി 18 കേരള ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയി.






Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it