ഡെല്‍റ്റ വകഭേദത്തില്‍ പകച്ച് ഓഹരി വിപണി

വീണ്ടും കൊറോണാപ്പേടിയില്‍ ഓഹരി വിപണി. സെന്‍സെക്‌സ് 185.93 പോയ്ന്റ് ഇടിഞ്ഞ് 52549.66 പോയ്ന്റിലും നിഫ്റ്റി 66.20 പോയ്ന്റ് ഇടിഞ്ഞ് 15748.50 പോയ്ന്റിലും ക്ലോസ് ചെയ്തു.

ഏഷ്യ, യൂറോപ്പ്, സൗത്ത് ആഫ്രിക്ക, സൗത്ത് അമേരിക്ക പ്രദേശങ്ങളിലെല്ലാം പുതിയ ഡെല്‍റ്റ വകഭേദം പടര്‍ന്നു പിടിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ വീണ്ടും ഏര്‍പ്പെടുത്തേണ്ടി വന്നത് വിപണിയെ ദുര്‍ബലമാക്കി. ചൈന അതിര്‍ത്തിയില്‍ വീണ്ടും അസ്വസ്ഥതകള്‍ പടരുന്നുണ്ടെന്ന വാര്‍ത്തകളും ഇന്ത്യന്‍ വിപണിയെ ബാധിച്ചു.
1440 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1536 ഓഹരികളുടെ വില ഇടിഞ്ഞു, 87 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
കോവിഡ് പശ്ചാത്തലത്തില്‍ വിവിധ മേഖലകള്‍ക്കായി എട്ട് പുതിയ പദ്ധതികള്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചുവെങ്കിലും ഫാര്‍മ, എഫ്എംസിജി മേഖലകളൊഴികെ ബാക്കിയെല്ലാം നഷ്ടമാണ് രേഖപ്പെടുത്തിയത്. നിഫ്റ്റി ബാങ്ക്, മെറ്റല്‍, ഓട്ടോ, പി എസ് യു ബാങ്ക് സൂചികകള്‍ ഒരു ശതമാനം ഇടിഞ്ഞു. ബിഎസ്ഇ മിഡ്കാപ് സൂചിക 0.4 ശതമാനം ഇടിഞ്ഞു. ഐഒസി, ഒഎന്‍ജിസി, ഹിന്‍ഡാല്‍കോ, കൊട്ടക് മഹീന്ദ്ര ബാങ്ക്, കോള്‍ ഇന്ത്യ തുടങ്ങിയവ നഷ്ടമുണ്ടാക്കിയപ്പോള്‍ പവര്‍ ഗ്രിഡ് കോര്‍പറേഷന്‍, സിപ്ല, എച്ച് യു എല്‍, എന്‍ടിപിസി, ഡിവിസ് ലാബ്‌സ് തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനായി.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ 11 എണ്ണത്തിന് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. 14 ശതമാനം നേട്ടവുമായി എവിറ്റി മുന്നില്‍ നില്‍ക്കുന്നു. എഫ്എസിടി (6.36 ശതമാനം), വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (4.35 ശതമാനം), ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (2.90 ശതമാനം), കൊച്ചിന്‍ മിനറല്‍സ് & റൂട്ടൈല്‍ (2.73 ശതമാനം), ഈസ്റ്റേണ്‍ ട്രെഡ്‌സ് (2.17 ശതമാനം) തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയത്. ധനലക്ഷ്മി ബാങ്ക്, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്, സിഎസ്ബി ബാങ്ക്, കേരള ആയുര്‍വേദ, കല്യാണ്‍ ജൂവലേഴ്‌സ്, റബ്ഫില ഇന്റര്‍നാഷണല്‍, മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ്, മുത്തൂറ്റ് ഫിനാന്‍സ്, പാറ്റ്‌സ്പിന്‍ ഇന്ത്യ തുടങ്ങി 18 കേരള ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനായില്ല.

അപ്പോളോ ടയേഴ്‌സ് 226.40

ആസ്റ്റര്‍ ഡി എം 155.50

എവിറ്റി 76.95

കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 139.35

കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 385.60

സിഎസ്ബി ബാങ്ക് 347.55

ധനലക്ഷ്മി ബാങ്ക് 15.73

ഈസ്റ്റേണ്‍ ട്രെഡ്‌സ് 51.70

എഫ്എസിടി 140.40

ഫെഡറല്‍ ബാങ്ക് 86.50

ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 76.20

ഹാരിസണ്‍സ് മലയാളം 210.85

ഇന്‍ഡിട്രേഡ് (ജെആര്‍ജി) 38.75

കല്യാണ്‍ ജൂവലേഴ്‌സ് 77.40

കേരള ആയുര്‍വേദ 56.90

കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് 33.40

കിറ്റെക്‌സ് 124.00

കെഎസ്ഇ 2650.00

മണപ്പുറം ഫിനാന്‍സ് 162.70

മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 400.20

മുത്തൂറ്റ് ഫിനാന്‍സ് 1468.00

നിറ്റ ജലാറ്റിന്‍ 199.80

പാറ്റ്‌സ്പിന്‍ ഇന്ത്യ 7.51

റബ്ഫില ഇന്റര്‍നാഷണല്‍ 93.30

സൗത്ത് ഇന്ത്യന്‍ ബാങ്ക് 13.30

വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 1.44

വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ് 96.75

വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 266.00

വണ്ടര്‍ലാ ഹോളിഡേയ്‌സ് 218.80Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it