തുടര്‍ച്ചയായ നാലാം ദിനത്തിലുംഓഹരി സൂചികകള്‍ താഴോട്ട്

തുടര്‍ച്ചയായ നാലാം ദിവസവും ഓഹരി സൂചികകളില്‍ ഇടിവ്. സെന്‍സെക്‌സ് 276.46 പോയ്ന്റ് ഇടിഞ്ഞ് 54088.39 പോയ്ന്റിലും നിഫ്റ്റി 72.90 പോയ്ന്റ് ഇടിഞ്ഞ് 16167.10 പോയ്ന്റിലും ക്ലോസ് ചെയ്തു. 787 ഓഹരികള്‍ക്ക് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. 2531 ഓഹരികളുടെ വില താഴ്ന്നു. 116 ഓഹരികളുടെ വില മാറ്റമില്ലാതെ തുടരുന്നു.

ശ്രീസിമന്റ്‌സ്, ബജാജ് ഫിന്‍സെര്‍വ്, ലാര്‍സണ്‍ ആന്‍ഡ് ടര്‍ബോ, ബജാജ് ഫിനാന്‍സ്, എന്‍ടിപിസി തുടങ്ങിയവ നേട്ടമുണ്ടാക്കാനാകാതെ പോയ ഓഹരികളാണ്. എന്നാല്‍ ഒഎന്‍ജിസി, ആക്‌സിസ് ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, സിപ്ല, എച്ച്ഡിഎഫ്‌സി തുടങ്ങിയവ നേട്ടമുണ്ടാക്കി.
ബാങ്ക്, റിയല്‍റ്റി സെക്ടറല്‍ സൂചികകള്‍ 0.5 ശതമാനം നേട്ടം രേഖപ്പെടുത്തി. അതേസമയം ഐറ്റി, ഓട്ടോ, എഫ്എംസിജി, ഫാര്‍മ, പവര്‍, കാപിറ്റല്‍ ഗുഡ്‌സ് സൂചികകളില്‍ 0.5 മുതല്‍ ഒരു ശതാനം വരെ ഇടിവുണ്ടായി.
ബിഎസ്ഇ മിഡ്കാപ് സൂചിക 0.4 ശതമാനവും സ്‌മോള്‍കാപ് സൂചിക 2.2 ശതമാനവും ഇടിവ് രേഖപ്പെടുത്തി.
കേരള കമ്പനികളുടെ പ്രകടനം
മൂന്ന് കേരള കമ്പനികളാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. 8.70 ശതമാനം നേട്ടവുമായി കല്യാണ്‍ ജൂവലേഴ്‌സ് മുന്നില്‍ നിന്നപ്പോള്‍ വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് (3.26 ശതമാനം), ഈസ്‌റ്റേണ്‍ ട്രെഡ്‌സ് (1.87 ശതമാനം) എന്നിവയും നേട്ടമുണ്ടാക്കി. അതേസമയം പാറ്റ്‌സ്പിന്‍ ഇന്ത്യ, ഇന്‍ഡിട്രേഡ് (ജെആര്‍ജി), എഫ്എസിടി, ഹാരിസണ്‍സ് മലയാളം, സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ്, കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ്, ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, കിറ്റെക്‌സ്, കേരള ആയുര്‍വേദ തുടങ്ങി 26 കേരള കമ്പനി ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയി.

അപ്പോളോ ടയേഴ്‌സ് 195.55

ആസ്റ്റര്‍ ഡി എം 169.95

എവിറ്റി 97.60

കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 100.00

കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 304.25

സിഎസ്ബി ബാങ്ക് 200.65

ധനലക്ഷ്മി ബാങ്ക് 11.99

ഈസ്റ്റേണ്‍ ട്രെഡ്‌സ് 40.95

എഫ്എസിടി 117.05

ഫെഡറല്‍ ബാങ്ക് 90.75

ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 53.90

ഹാരിസണ്‍സ് മലയാളം 144.00 8.75 (5.73%)

ഇന്‍ഡിട്രേഡ് (ജെആര്‍ജി) 32.50 2.50 (7.14%)

കല്യാണ്‍ ജൂവലേഴ്‌സ് 63.75 +5.10 (+8.70%)

കേരള ആയുര്‍വേദ 69.00 3.00 (4.17%)

കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് 68.95 3.50 (4.83%)

കിറ്റെക്‌സ് 230.20 10.60 (4.40%)

കെഎസ്ഇ 2080.00 50.00 (2.35%)

മണപ്പുറം ഫിനാന്‍സ് 105.15 2.30 (2.14%)

മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 257.00

മുത്തൂറ്റ് ഫിനാന്‍സ് 1161.25

നിറ്റ ജലാറ്റിന്‍ 328.80

പാറ്റ്‌സ്പിന്‍ ഇന്ത്യ 9.23

റബ്ഫില ഇന്റര്‍നാഷണല്‍ 80.65

സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ് 135.00

സൗത്ത് ഇന്ത്യന്‍ ബാങ്ക് 7.80

വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 3.10

വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 207.25

വണ്ടര്‍ലാ ഹോളിഡേയ്‌സ് 218.25

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it