ഓഹരി സൂചികകള്‍ നേട്ടത്തില്‍

ഇന്ന് ഓഹരി വിപണിയില്‍ വ്യാപാരം ആരംഭിച്ചത് തന്നെ കുതിപ്പോടെയായിരുന്നു. ആദ്യ മണിക്കൂറുകളില്‍ തന്നെ കുതിച്ചുയര്‍ന്ന സൂചിക റെക്കോര്‍ഡ് തലം ലക്ഷ്യമാക്കി മുന്നോട്ട് പോയെങ്കിലും ലാഭമെടുക്കല്‍ സൂചികകളെ ഇടിച്ചു താഴ്ത്തു. സെന്‍സെക്‌സ് 69 പോയ്ന്റ് മാത്രം നേട്ടത്തില്‍ 58,247.09 ല്‍ ക്ലോസ് ചെയ്തപ്പോള്‍ നിഫ്റ്റി 25 പോയ്ന്റ് നേട്ടത്തില്‍ 17,380ലും ക്ലോസ് ചെയ്തു.

അതേസമയം വിശാല വിപണിയില്‍ നിക്ഷേപതാല്‍പ്പര്യം ശക്തമായി തന്നെ തുടരുകയാണ്. ബിഎസ്ഇ മിഡ് കാപ് സൂചിക 1.09 ശതമാനം ഉയര്‍ന്നപ്പോള്‍ ബിഎസ്ഇ സ്‌മോള്‍ കാപ് സൂചിക 0.63 ശതമാനം മുന്നേറി.

സഹസ്ഥാപകന്റെ രാജി വാര്‍ത്തയെ തുടര്‍ന്ന് സൊമാറ്റ ഓഹരി വില ചാഞ്ചാടിയെങ്കിലും 0.63 ശതമാനം നേട്ടത്തോടെയായിരുന്നു ക്ലോസിംഗ്.

സീ എന്റര്‍ടെയ്‌മെന്റാണ് ഇന്ന് ഏറെ നേട്ടമുണ്ടാക്കിയ ഓഹരി. 40 ശതമാനത്തോളം ഉയര്‍ന്നു.
കേരള കമ്പനികളുടെ പ്രകടനം
ഇന്ന് ഏഴ് കേരള കമ്പനികളുടെ ഓഹരി വിലകള്‍ മാത്രമാണ് താഴ്ച്ച രേഖപ്പെടുത്തിയത്. എവിറ്റി നാച്വറല്‍ ഓഹരി വില ഇന്ന് ആറ് ശതമാനത്തിലേറെ ഉയര്‍ന്നു. കിംഗ്‌സ് ഇന്‍ഫ്രയുടെ ഓഹരി വില 3.52 ശതമാനത്തോളം ഉയര്‍ന്നപ്പോള്‍ റബ്ഫില ഓഹരി വില 3.86 ശതമാനം നേട്ടമുണ്ടാക്കി.

കേരളം ആസ്ഥാനമായുള്ള നാല് ബാങ്കുകളുടെയും ഓഹരി വിലകളും ഇന്നു നേട്ടമുണ്ടാക്കി.





Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it