Top

നിക്ഷേപകർ ആവേശത്തിൽ, 46,000 ലേക്ക് കടക്കാൻ സെൻസെക്സ്, നിഫ്റ്റി 13,500 -ന് അടുത്ത്

ഓഹരികളിലെ നിക്ഷേപക താൽപര്യം ആവേശപൂർവം തുടരുന്നു.പുതിയ റിക്കാർഡ് കുറിക്കാനാണു സൂചികകൾ ശ്രമിക്കുന്നത്. സെൻസെക്സ് 46,000 കടക്കാൻ ഇന്നു ശ്രമിക്കും. നിഫ്റ്റി 13,500 -നടുത്തെത്തി.

റിലയൻസ് വീണ്ടും ഉയരുകയാണ്. കമ്പനിയുടെ റിയൽ എസ്‌റ്റേറ്റ് നിക്ഷേപങ്ങൾ പ്രത്യേക സബ്സിഡിയറിയാക്കിയാൽ പതിനായിരക്കണക്കിനു കോടി രൂപയുടെ മൂലധനം ആകർഷിക്കാനാവും.

എച്ച്ഡിഎഫ്സി ബാങ്കിൽ നിക്ഷേപക താൽപര്യം വീണ്ടും ദൃശ്യമായി. ബാങ്കിൻ്റെ ഡിജിറ്റൽ 2.0 നടപ്പാക്കാനും ക്രെഡിറ്റ് കാർഡ് വിൽക്കാനുമുള്ള വിലക്ക് അനേകമാസങ്ങൾ നീളുമെന്ന ആശങ്ക വിപണി തള്ളുന്നു. ബജാജ് ഫിനാൻസിനും ബജാജ് ഫിനാൻഷ്യൽ സർവീസസിനും പ്രിയംകൂടി.

ഇന്ത്യയിലേക്കുള്ള ഇറക്കുമതി കുറഞ്ഞത് കയറ്റുമതിക്കു തിരിച്ചടിയായെന്നു റിപ്പോർട്ട്. ഇറക്കുമതി കുറഞ്ഞതു മൂലം കയറ്റുമതിക്കാർക്കു വേണ്ടത്ര കണ്ടെയ്നറുകൾ കിട്ടാനില്ല. തന്മൂലം കണ്ടെയനർ വാടക കൂടി.

ഓഹരികളിലേക്കു നിക്ഷേപ താൽപ്പര്യം വർധിച്ചതു സ്വർണ വില ഇടിച്ചു. 24 മണിക്കൂറിനുള്ളിൽ ഔൺസിന് 1875 ഡോളറിൽ നിന്ന് 1858.6 ഡോളറിലേക്കു വില താണു. കേരളത്തിൽ പവന് 240 രൂപ താണ് 37,040 രൂപ ആയി.

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it