റിക്കാർഡ് മറികടന്നു സൂചികകൾ

ജോ ബൈഡൻ്റെ ഭരണം സ്വാഗതാർഹമാണെന്ന വിലയിരുത്തലിൽ ഇന്ത്യൻ ഓഹരി വിപണി ഇന്നലെ സർവകാല റിക്കാർഡ് കുറിച്ചു. വിപണിയിലെ ആവേശം കരുത്തുള്ളതാണെന്നു സാങ്കേതിക വിശകലനക്കാർ പറയുന്നു. ബൈഡൻ നയപരമായ സ്ഥിരത ഉറപ്പു വരുത്തുമെന്നു വിപണി കരുതുന്നു. സെനറ്റിൽ ഭൂരിപക്ഷമില്ലാത്തതിനാൽ നികുതി വർധിപ്പിക്കില്ലെന്നാണ് പ്രതീക്ഷ.

ഡോളറിൻ്റെ ദൗർബല്യം തുടരുന്നു. ഡോളർ വിനിമയ നിരക്ക് 28 പൈസ കുറഞ്ഞ് 73.92 രൂപയായി.

ഓഹരി വിപണിയിലെ കുതിപ്പ് എല്ലായിനം ഓഹരികളെയും ഉയർത്തി. ബാങ്കുകളാണ് ഏറെ നേട്ടമുണ്ടാക്കിയത്. |

റിലയൻസും സൗദി അരാംകോയും സഖ്യ ചർച്ച വീണ്ടും സജീവമായി. റിലയൻസിൻ്റെ ക്രൂഡ് ഓയിൽ - പെട്രോ കെമിക്കൽസ് ബിസിനസിൽ ആകും അരാംകോ പങ്കാളിയാകുക .

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it