വിപണി മൂല്യത്തില്‍ മുന്നിലുള്ള ആദ്യ 10 കമ്പനികളില്‍ എട്ടെണ്ണത്തിന്റെ സംയോജിത വിപണി മൂല്യം 1.9 ട്രില്യണ്‍ ആയി ഉയര്‍ന്നു

വിപണി മൂല്യത്തില്‍ മുന്നിലുള്ള ആദ്യ പത്ത് കമ്പനികളില്‍ എട്ട് കമ്പനികളുടെ സംയോജിത വിപണി മൂല്യം കഴിഞ്ഞയാഴ്ച 1.9 ട്രില്യണ്‍ ആയി ഉയര്‍ന്നു. ബജാജ് ഫിനാന്‍സാണ് ഇതില്‍ ഏറ്റവും നേട്ടമുണ്ടാക്കിയ കമ്പനി. നിക്ഷേപകര്‍ കൂടുതലായി ഈ ഓഹരികളിലേക്ക് ശ്രദ്ധയൂന്നിയതാണ് ഇവയുടെ മൂല്യമുയര്‍ത്തിയത്.

അതേ സമയം റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ(RIL)യും ടാറ്റ കണ്‍സള്‍ട്ടന്‍സിയുടേയും മൂല്യത്തില്‍ ഇടിവുണ്ടായി. ഹിന്ദുസ്ഥാന്‍ യൂണിലിവല്‍, എച്ച്ഡിഎഫ്‌സി, ഐസിഐസിഐ ബാങ്ക്, ഭാരതി എയര്‍ടെല്‍ എന്നിവയുള്‍പ്പെടെയുള്ള ബാക്കി എട്ട് കമ്പനികളും മൂല്യമുയര്‍ത്തി.

ബജാജ് ഫിനാന്‍സിന്റെ വിപണി മൂല്യം 35,878.56 കോടി രൂപയില്‍ നിന്ന് 2,63,538.56 കോടി രൂപയായി.

എച്ച്ഡിഎഫ്‌സി ബാങ്ക് 34,077.46 കോടി രൂപയാണ് വിപണി മൂല്യത്തില്‍ കൂട്ടിച്ചേര്‍ത്തത്. ഇതോടെ മൊത്തം വിപണി മൂല്യം 7,54,025.75 കോടിയായി. അതേ സമയം എച്ച്ഡിഎഫ്‌സിയുടെ വിപണി മൂല്യം 31,989.44 കോടിയില്‍ നിന്ന് 4,15,761.38 കോടി രൂപയായി.

ഐസിഐസിഐ ബാങ്കിന്റെ മൂല്യം 30,142.34 കോടിയില്‍ നിന്ന് 3,35,771.38 കോടി രൂപയായി. ഹിന്ദുസ്ഥാന്‍ യൂണിലീവറിന്റേത് 22,156.31 കോടിയില്‍ നിന്ന് 5,14,223.88 കോടിയായി.

ഭാരകത എയര്‍ടെല്ലിന്റെ മൂല്യം 17,266.84 കോടിയില്‍ നിന്ന് 2,62,630.53 കോടിയായും കോട്ടക് മഹീന്ദ്ര ബാങ്കിന്റേത് 10,520.48 കോടിയില്‍ നിന്ന് 3,50,501.27 കോടി രൂപയായും ഉയര്‍ന്നു.

ഇന്‍ഫോസിസിന്റെ മൂല്യം 8,540.12 കോടി വര്‍ധിച്ച് 4,82,783.05 കോടി രൂപയായി.

അതേ സമയം റിലയന്‍സിന്റെ വിപണി മൂല്യം 18,392.74 കോടി രൂപ താഴ്ന്ന 13,53,624.69 കോടി രൂപയും ടിസിഎസിന്റെ വിപണി മൂല്യം 14,090.21 കോടി രൂപ ഇടിഞ്ഞ് 10,02,149.38 കോടി രൂപയും ആയി

ഏറ്റവും മൂല്യമേറിയ 10 കമ്പനികളുടെ പട്ടികയെ മുന്നില്‍ നിന്ന് നയിക്കുന്നത് റിലയന്‍സാണ്. ടിസിഎസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഹിന്ദുസ്ഥാന്‍ യൂണീലിവര്‍, ഇന്‍ഫോസിസ്, എച്ച്ഡിഎഫ്‌സി, കോട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക്, ബജാജ് ഫിനാന്‍സ്, ഭാരതി എയര്‍ടെല്‍ എന്നിവയാണ് മറ്റ് കമ്പനികള്‍.

കഴിഞ്ഞ ഒരാഴ്ചകൊണ്ട് 30 ഓഹരികളുടെ സൂചികയായ സെന്‍സെക്‌സ് 1744.92 പോയ്ന്റ് അഥവാ 4.16 ശതമാനമാണ് ഉയര്‍ന്നത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it