നിഫ്റ്റി ഇടക്കാല-ഹ്രസ്വകാല ശരാശരികള്‍ക്ക് താഴെ; ഇന്‍ട്രാഡേ പിന്തുണ 24,915, പുള്‍ബാക്ക് റാലിക്ക് 24,985 ല്‍ പ്രതിരോധം മറികടക്കണം
നിഫ്റ്റി 86.05 പോയിൻ്റ് (0.34%) താഴ്ന്ന് 24,971.30 ൽ ക്ലോസ് ചെയ്തു. 24,915 എന്ന ഇൻട്രാഡേ സപ്പോർട്ട് ലെവലിന് താഴെ സൂചിക വ്യാപാരം നടത്തി നിലനിന്നാൽ താഴേക്കുള്ള പക്ഷപാതം തുടരും.
നിഫ്റ്റി താഴ്ന്ന് 24,971.30 ൽ വ്യാപാരം തുടങ്ങി. രാവിലെ ഇൻട്രാഡേ ഉയരം 25,093.40 ൽ പരീക്ഷിച്ചു. തുടർന്ന് സൂചിക ഇടിഞ്ഞ് 24,908.40 എന്ന താഴ്ന്ന നിലയിലെത്തി. 24,971.30 ൽ ക്ലോസ് ചെയ്തു.
റിയൽറ്റിയും ധനകാര്യ സേവനങ്ങളും ഒഴികെ എല്ലാ മേഖലകളും താഴ്ന്നു ക്ലോസ് ചെയ്തു. ഓട്ടോ, ഐടി, മീഡിയ, സ്വകാര്യ ബാങ്കുകൾ എന്നിവയാണ് കൂടുതൽ നഷ്ടം നേരിട്ട മേഖലകൾ. 1292 ഓഹരികൾ ഉയർന്നു, 1310 ഓഹരികൾ ഇടിഞ്ഞു, 141 എണ്ണം മാറ്റമില്ലാതെ തുടർന്നു. വിശാലവിപണി നെഗറ്റീവ് ആയിരുന്നു.
നിഫ്റ്റിക്ക് കീഴിലുള്ള ഏറ്റവും വലിയ നേട്ടം എച്ച്ഡിഎഫ്സി ലൈഫ്, ഡോ. റെഡ്ഡീസ്, ഗ്രാസിം, ഭാരതി എയർടെൽ എന്നിവയ്ക്കായിരുന്നു. ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത് ട്രെൻ്റ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഇൻഫോസിസ്, ഹീറോ മോട്ടോ കോർപ് എന്നിവയാണ്.
മൊമെൻ്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത തുടരുന്നു, നിഫ്റ്റി ഹ്രസ്വ- ഇടക്കാല മൂവിംഗ് ശരാശരികളേക്കാൾ താഴെയാണ്. സൂചിക ദൈനംദിന ചാർട്ടിൽ ബ്ലായ്ക്ക് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി മുൻ ദിവസത്തെ ക്ലോസിംഗിന് താഴെ ക്ലോസ് ചെയ്തു. ഈ പാറ്റേൺ സൂചികയുടെ നെഗറ്റീവ് ചായ്‌വ് കാണിക്കുന്നു.
സൂചികയ്ക്ക് 24,915ൽ ഇൻട്രാഡേ പിന്തുണയുണ്ട്, പ്രതിരോധം 24985 ലാണ്. സൂചിക 24,915 ന് താഴെ ട്രേഡ് ചെയ്തു നിലനിന്നാൽ ഡൗൺ ട്രെൻഡ് ഇന്നും തുടരാം. പുൾബാക്ക് റാലിക്ക്, സൂചിക 24,985-ൻ്റെ ഇൻട്രാഡേ പ്രതിരോധം മറികടക്കേണ്ടതുണ്ട്.
ഇൻട്രാഡേ ലെവലുകൾ:
പിന്തുണ 24,915 -24,860 -24,800
പ്രതിരോധം 24,985 -25,050- 25,100
(15-മിനിറ്റ് ചാർട്ടുകൾ).
പൊസിഷണൽ ട്രേഡിംഗ്:
പിന്തുണ 24,750 -24,450
പ്രതിരോധം 25,500 -26,275.
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 104.95 പോയിൻ്റ് നഷ്ടത്തിൽ 51,801.05 ൽ ക്ലോസ് ചെയ്തു. മൊമെൻ്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത കാണിക്കുന്നു. സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് മുകളിലാണ്. സൂചിക പ്രതിദിന ചാർട്ടിൽ ചെറിയ വൈറ്റ് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു. ഈ പാറ്റേൺ സമാഹരണത്തിൻ്റെ സാധ്യത സൂചിപ്പിക്കുന്നു.
സൂചികയ്ക്ക് 51,750ൽ ഹ്രസ്വകാല പിന്തുണയുണ്ട്. ഇൻട്രാഡേ പ്രതിരോധം 52,000 ആണ്. സൂചിക 51,750 ന് താഴെ നീങ്ങിയാൽ താഴേക്കുള്ള പ്രവണത തുടരും. പോസിറ്റീവ് ട്രെൻഡിനു സൂചിക 52,000 എന്ന ഇൻട്രാഡേ പ്രതിരോധത്തെ മറികടക്കേണ്ടതുണ്ട്.
ഇൻട്രാഡേ ട്രേഡേഴ്‌സിനു
സപ്പോർട്ട് 51,770 -51,600 -51,400 പ്രതിരോധം 52,000 -52,200 -52,400
(15 മിനിറ്റ് ചാർട്ടുകൾ)
പൊസിഷനൽ ട്രേഡർമാർക്ക് പിന്തുണ 51,750 -50,500
പ്രതിരോധം 52,800 -54,460.