ഉണര്‍വോടെ തുടക്കം

നല്ല ഉണര്‍വോടെയാണ് ഓഹരി വിപണികള്‍ ഇന്നു വ്യാപാരം തുടങ്ങിയത്. ബാങ്കിംഗ്, ലോഹ ഓഹരികള്‍ നേട്ടത്തിനു മുന്നില്‍ നിന്നു. സെന്‍സെക്‌സ് മുന്നൂറിലേറെ പോയിന്റ് കയറിയ ശേഷം താഴോട്ടു നീങ്ങി.

വ്യാവസായിക ലോഹങ്ങളുടെയും അയിരുകളുടെയും വില റിക്കാര്‍ഡ് നിലവാരത്തിലേക്കു കയറുകയാണ്. സ്റ്റീല്‍, ചെമ്പ്, അലൂമിനിയം, നിക്കല്‍, സിങ്ക് തുടങ്ങിയവയ്ക്കും ഇരുമ്പയിരിനും ദിവസേന വില കയറുകയാണ്. ഹിന്‍ഡാല്‍കോ, നാല്‍കോ, ടാറ്റാ സ്റ്റീല്‍, ജിന്‍ഡല്‍ സ്റ്റീല്‍, ജെഎസ്ഡബ്‌ള്യു തുടങ്ങിയവ നല്ല കയറ്റം കാണിച്ചു.

മഹാരാഷ്ട്രയില്‍ കെട്ടിട ഫ്‌ളാറ്റ് നിര്‍മാണത്തിനുള്ള 22 ഇനം ഫീസുകളും സെസുകളും പകുതിയായി കുറച്ചതു റിയല്‍ എസ്‌റ്റേറ്റ് കമ്പനികളുടെ ഓഹരി വില കുതിക്കാന്‍ കാരണമായി.

ക്രൂഡ് ഓയില്‍ വില കൂടുന്നത് ബിപിസിഎല്‍ അടക്കം എണ്ണ കമ്പനികളുടെ വില കൂട്ടി. ബ്രെന്റ് ഇനത്തിന് 54.71 ഡോളര്‍ കടന്നു. ഏതാനും ദിവസങ്ങള്‍ക്കു ശേഷം ഇന്നു റിലയന്‍സ് ഓഹരിക്കു വില കൂടി.

ഇന്ത്യയില്‍ ഇന്ധന വില വീണ്ടും കൂടി. കഴിഞ്ഞ ജനുവരിയിലേക്കാള്‍ കൂടുതലാണ് ഇപ്പോള്‍ വില. ചില്ലറ വിലക്കയറ്റം വര്‍ധിക്കാന്‍ ഇതു വഴി തെളിക്കും. അങ്ങനെ വന്നാല്‍ പലിശ കുറയ്ക്കല്‍ ഉണ്ടാകില്ല.

ബിറ്റ് കോയിന്‍ ഇന്നു രാവിലെ വീണ്ടും കയറി. 37,787 ഡോളറില്‍ എത്തിയ ശേഷം അല്‍പം താണു. ബിറ്റ് കോയിന്റെ മൊത്തം വിപണിമൂല്യം ഒരു ലക്ഷം കോടി ഡോളര്‍ കടന്നു.

ലോകവിപണിയില്‍ സ്വര്‍ണവില 19171918 ഡോളറിനു സമീപത്താണ്. കേരളത്തില്‍ പവന് 400 രൂപ താണ് 38,000 രൂപയായി.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it