ലാഭമെടുക്കാന്‍ തിരക്ക്; സൂചികകള്‍ താഴ്ചയില്‍

കിംവദന്തി കേട്ട് വാങ്ങുക; വാര്‍ത്ത അറിയുമ്പോള്‍ വില്‍ക്കുക. ഈ വിപണി തന്ത്രം പ്രയോഗിക്കുകയാണ് ഇന്ത്യന്‍ ഓഹരി വിപണി. തിളക്കമാര്‍ന്ന മൂന്നാം പാദ റിസല്‍ട്ടുകള്‍ പുറത്തുവിട്ട ഇന്‍ഫോസിസ് ടെക്‌നോളജീസിന്റെയും വിപ്രോയുടെയും ഓഹരികളില്‍ ഇന്ന് രാവിലെ വലിയ വില്‍പനത്തിരക്കായി.

പ്രീ ഓപ്പണിംഗ് വ്യാപാരത്തില്‍ ഉയര്‍ന്നു നിന്ന സൂചികകള്‍ പിന്നീടു താഴോട്ടു നീങ്ങി. ഒരവസരത്തില്‍ സെന്‍സെക്‌സും നിഫ്റ്റിയും അര ശതമാനത്തിലേറെ താഴ്ന്നു. പിന്നീട് അല്‍പം തിരിച്ചു കയറി.
ഇന്‍ഫോസിസും വിപ്രോയും നാലു ശതമാനത്തോളം താണിട്ട് നഷ്ടം കുറച്ചു.

സര്‍ക്കാര്‍ 10 ശതമാനം ഓഹരി വില്‍ക്കാന്‍ പോകുന്ന സെയിലിന്റെ വില എട്ടു ശതമാനം താണു.

സ്വര്‍ണ വില രാജ്യാന്തര വിപണിയില്‍ വീണ്ടും താണു. 1835 ഡോളര്‍ വരെ താണിട്ട് 1840ലേക്കു കയറി.

ആഗോള വളര്‍ച്ചയെപ്പറ്റി പുതിയ ആശങ്കകള്‍ ജനിച്ചതു ക്രൂഡ് ഓയില്‍ വില താഴ്ത്തി. ബ്രെന്റ് ഇനം വീപ്പയ്ക്ക് 55.85 ഡോളറിലേക്കു താണു.

രണ്ടു ദിവസം 34,000 ഡോളറിനു താഴെയായിരുന്ന ഡിജിറ്റല്‍ കറന്‍സി ബിറ്റ് കോയിന്‍ ഇന്നു 37,500 ഡോളറിലേക്കു കയറി. ബിറ്റ് കോയിനിലും മറ്റു ഡി ജിറ്റല്‍ കറന്‍സികളിലും നിക്ഷേപിക്കുന്നവര്‍ക്കു വരാനിരിക്കുന്നതു വലിയ നഷ്ടമാണെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഇന്നലെ മുന്നറിയിപ്പ് നല്‍കി.

ഡോളര്‍ രാവിലെ 73.18 രൂപയില്‍ വ്യാപാരം തുടങ്ങിയിട്ടു താമസിയാതെ 73.14 രൂപയിലേക്കു താണു.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it