സൂചികകൾ ഉയരങ്ങളിൽ

പ്രീ ഓപ്പണിൽ 50,000 നു മുകളിൽ കടന്ന സെൻസെക്സ് ലാഭമെടുക്കലിനെ തുടർന്ന് താഴോട്ടു പോയി. എങ്കിലും തുടർന്നു കയറ്റത്തിലായി. ഇടയ്ക്കിടെ കയറിയും ഇറങ്ങിയും സൂചികകൾ നീങ്ങുന്നതാണു പിന്നീടു കണ്ടത്. ഒരു മണിക്കൂറിനു ശേഷം സെൻസെക്സ് 50,250 നു മുകളിലാണ്. നിഫ്റ്റി 14,800 നടുത്തെത്തി.

ഫ്യൂച്ചർ ഗ്രൂപ്പിൻ്റെ റീട്ടെയിൽ വ്യാപാരം വാങ്ങാനുള്ള ശ്രമത്തിനു തിരിച്ചടി ഉണ്ടായെങ്കിലും ഇന്നു റിലയൻസ് ഓഹരിക്കു വിലകൂടി. ഫ്യൂച്ചർ റീട്ടെയിലിന് അഞ്ചു ശതമാനത്തോളം വിലയിടിഞ്ഞു.
518 രൂപയ്ക്ക് ഐപിഒ നടത്തിയ ഹോം ഫസ്റ്റ് ഫിൻ 618 രൂപയ്ക്ക് ലിസ്റ്റ് ചെയ്തു.
ഭാരതി എയർടെൽ, അപ്പോളോ ടഒയേഴ്സ് തുടങ്ങിയ കമ്പനികളുടെ മൂന്നാം പാദ റിസൽട്ട് ഇന്നു പുറത്തുവരും.
വാണിജ്യ വാഹന വിൽപന വർധിചത് അശോക് ലെയ്ലൻഡ് ഓഹരിയെ റിക്കാർഡ് ഉയരങ്ങളിലെത്തിച്ചു.
നിക്ഷേപം സ്വീകരിക്കുന്നതും 5000 കോടിയിൽപരം രൂപയുടെ ആസ്തികൾ ഉള്ളതുമായ എൻബിഎഫ്സികളും 500 കോടിയിലേറെ ആസ്തി ഉള്ള അർബൻ കോ ഓപ്പറേറ്റീവ് ബാങ്കുകളും റിസ്ക് ബേസ്ഡ് ഇൻ്റേണൽ ഓഡിറ്റ് നടത്തണമെന്ന് റിസർവ് ബാങ്ക് നിർദേശിച്ചു.
വ്യാപാര വിലക്ക് വരുമെന്ന സൂചന ബിറ്റ് കോയിൻ വില ഇന്ത്യയിൽ താഴ്ത്തി. വിദേശത്തെ വിലയുടെ 25 ശതമാനം താഴെയാണ് ഇന്ത്യയിലെ വില.
സ്വർണം രാജ്യാന്തര വില ഔൺസിന് 1841 ഡോളറിൽ തുടരുന്നു. കേരളത്തിൽ പവന് 320 രൂപതാണ് 35,800 രൂപയായി. ചുങ്കം കുറയ്ക്കലും വിദേശത്തെ വിലയിടിവും മൂലം പവന് മൂന്നു ദിവസം കൊണ്ട് ആയിരം രൂപ താണു.
ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ വില 57.75 ഡോളർ കടന്നു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it