താണു തുടങ്ങി; വീണ്ടും താണു

താണു തുടങ്ങി, കൂടുതൽ താഴേക്കു നീങ്ങുന്നു. ബുധനാഴ്ച രാജ്യാന്തര പ്രവണതകളെ പിന്തുടരുകയാണ് ഇന്ത്യൻ വിപണി. ഏഷ്യയിൽ തായ് വാൻ ഒഴികെയുള്ള വിപണികളെല്ലാം താഴ്ചയിലാണ്.സെൻസെക്സ് 52,000 താഴെയായി.

എൻബിഎഫ്സികളുടെ പ്രശ്ന കടങ്ങൾ 1.75 ലക്ഷം കോടി രൂപയിലേക്കു വർധിക്കുമെന്ന റിപ്പോർട്ട് ധനകാര്യ ഓഹരികൾ താഴാൻ നിമിത്തമായി. നിഫ്റ്റി ഫിനാൻസും നിഫ്റ്റി ബാങ്കും ഒരു ശതമാനത്തിലേറെ താണു. എച്ച്ഡിഎഫ്സി ദ്വയങ്ങൾ താണതു സൂചികകളെ വലിച്ചു താഴ്ത്തി.
ആദ്യഘട്ട സ്വകാര്യവൽക്കരണത്തിനു പരിഗണിക്കുമെന്ന അഭ്യൂഹമുള്ള നാലു പൊതു മേഖലാ ബാങ്കുകളുടെയും ഓഹരികൾ ഇന്നും കുതിച്ചു. ചൊവ്വാഴ്ച ഇവ പരമാവധിയായ 20 ശതമാനം വരെ കയറിയതാണ്. ഇന്ത്യൻ ഓവർസീസ് ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, ബാങ്ക് ഓഫ് ഇന്ത്യ എന്നിവ ഇന്നും 20 ശതമാനത്തോളം കയറി.
മറ്റു പൊതുമേഖലാ ബാങ്കുകളും കയറി. യൂക്കോബാങ്ക് 14 ശതമാനവും യൂണിയൻ ബാങ്ക് ഒൻപതു ശതമാനവും കയറി.
ക്രൂഡ് ഓയിൽ വില രാവിലെ ഉയർന്നു. ബ്രെൻ്റ് ഇനം 63.41 ഡോളറിലേക്കു കയറി.
ഡോളർ ഇന്നു കരുത്ത് കാണിച്ചു. 21 പൈസ കയറി 72.90 രൂപയായി.
സ്വർണം വിദേശത്ത് 1793 ഡോളറായി. കേരളത്തിൽ സ്വർണം പവന് 400 രൂപ താണ് 35,000 രൂപയായി.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it