Top

താഴ്ചയിൽ നിന്നു കയറ്റം

താഴ്ന്ന തുടക്കത്തിൽ നിന്ന് ഓഹരികൾ അൽപം ഉയർന്നു. സൂചികകൾ താണെങ്കിലും ബഹുഭൂരിപക്ഷം ഓഹരികൾക്കും ഇന്നു രാവിലെ വില കൂടി.

പൊതുമേഖലാ ബാങ്കുകൾക്ക് ഇന്നും വില കയറി. വിൽപനപ്പട്ടികയിലുള്ള ബാങ്കുകൾക്ക് പത്തും ഇരുപതും ശതമാനം നേട്ടമുണ്ട്. പഞ്ചാബ് ആൻഡ് സിന്ധ് ബാങ്കിൻ്റെ ഓഹരികൾക്കും വില പത്തു ശതമാനത്തോളം കയറി.
സ്വകാര്യമേഖലാ ബാങ്കുകൾ പലതും ഇന്നും താഴേക്കു പോയി.
ജനറൽ ഇൻഷ്വറൻസ് കോർപറേഷനെ (ജിഐസി -റി) യും സ്വകാര്യവൽക്കരിക്കുമെന്ന മാധ്യമ റിപ്പോർട്ട് ജിഐസി ഓഹരിയുടെ വില ഉയർത്തി.നാലു പൊതുമേഖലാ ജനറൽ ഇൻഷ്വറൻസ് കമ്പനികളിൽ യുനൈറ്റഡ് ഇന്ത്യയാകും ആദ്യം സ്വകാര്യവൽക്കരിക്കപ്പെടുക എന്നും റിപ്പോർട്ടുണ്ട്.
ക്രൂഡ് ഓയിൽ വില വീണ്ടും കൂടി. ബ്രെൻ്റ് ഇനം വീപ്പയ്ക്ക് 65.15 ഡോളർ ആയി.
സ്വർണം ഔൺസിന് 1783 ഡോളറിലേക്കെത്തി. കേരളത്തിൽ പവന് 280 രൂപ കുറഞ്ഞ് 34,720 രൂപയായി. എട്ടു മാസത്തിനു ശേഷമാണു സ്വർണ വില 35,000 നു താഴെയാകുന്നത്. കഴിഞ്ഞ ജൂൺ 13-നാണു പവൻ 35,000 രൂപ കടന്നത്. ഓഗസ്റ്റിൽ വില 42,000 രൂപയിലെത്തി. പിന്നീടു താണു. ഫെബ്രുവരിയിൽ ഇതുവരെ പവനു 2080 രൂപ കുറഞ്ഞു.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it