വീണ്ടും 50,000 കടന്ന്

ഏഷ്യൻ വിപണികളുടെ പിന്നാലെ ഇന്ത്യൻ വിപണിയും കുതിച്ചു. സെൻസെക്‌സ് 650 പോയിൻ്റ് ഉയർന്നാണു വ്യാപാരം തുടങ്ങിയത്. പിന്നീട് പടിപടിയായി ഉയർന്നു. ഒരു മണിക്കൂറിനകം സെൻസെക്സ് 800 പോയിൻറും നിഫ്റ്റി 230 പോയിൻ്റും നേട്ടത്തിലായി.10.30 നകം സെൻസെക്സ് രണ്ടു തവണ 50,000 കടന്നിട്ടു തിരികെ പോന്നു. വീണ്ടും 50,000 കടന്നിട്ട് മുന്നേറി. നിഫ്റ്റി 14,800 കടന്നു.

സെൻസെക്സിൽ ഭാരതി എയർടെൽ ഒഴികെ എല്ലാ ഓഹരികളും നേട്ടമുണ്ടാക്കി. ബാങ്ക് ഓഹരികൾ നല്ല നേട്ടമുണ്ടാക്കി.
വിപണികളെ ഉലച്ച പലിശ ഭീതി മാറിയിട്ടില്ല. എങ്കിലും 10 വർഷ കടപ്പത്രത്തിൻ്റെ വില അൽപം ഉയർന്നു. ഇതോടെ നിക്ഷേപ നേട്ടം 6.205 ശതമാനമായി താണു.
ഡോളർ 12 പൈസ നേട്ടത്തിൽ 73.58 രൂപയിലാണ് ഓപ്പൺ ചെയ്തത്. പിന്നീടു താണ് 73.35 രൂപ വരെ എത്തി.
സ്വർണ വില അന്താരാഷ്ട്ര വിപണിയിൽ ശക്തമായി തിരിച്ചുകയറുകയാണ്. രാവിലെ ഔൺസിന് 16 ഡോളർ കയറി 1752 ഡോളറായി. ഇനിയും കയറുമെന്നാണു സൂചന. കേരളത്തിൽ പവന് 280 രൂപ കൂടി 34,440 രൂപയായി.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it