സൂചികകൾ മേലോട്ടു തന്നെ; ടെക്‌നോളജി ഓഹരികള്‍ ക്ഷീണത്തില്‍


വിദേശ പണവും വാക്സിൻ പ്രതീക്ഷകളും ഓഹരി വിപണിയെ വീണ്ടും റിക്കാർഡ് ഉയരത്തിലേക്കു കയറ്റുന്നു.
ക്രൂഡ് ഓയിൽ വില കൂടുന്നത് ഒഎൻജിസി ഓഹരിക്ക് പത്തു ശതമാനത്തോളം വില കയറാനിടയാക്കി. കൊളംബിയയിൽ ഒഎൻജിസി സബ്സിഡിയറി എണ്ണ നിക്ഷേപം കണ്ടെത്തിയതും സഹായകമായി. ഹിന്ദുസ്ഥാൻ ഓയിൽ എക്സ്പ്ലൊറേഷൻ കോർപറേഷൻ (എച്ച് ഒ ഇ സി ) ഓഹരിക്കു 15 ശതമാനവും ഓയിൽ ഇന്ത്യക്ക് ഒൻപതു ശതമാനവും വില കൂടി. ഗെയിലിനും വില വർധിച്ചു. ഇറാഖിൽ രണ്ട് എണ്ണപ്പാടങ്ങൾക്കു വിമത ആക്രമണത്തിൽ തീപിടിച്ചതും ക്രൂഡ് വില കൂട്ടി.
ചില ടെക്നോളജി ഓഹരികൾ ഇന്നും ക്ഷീണത്തിലാണ്. എങ്കിലും താഴ്ചയിൽ നിന്നു പലരും കയറി.
വിവാദത്തിലായ യുപിഎൽ ഓഹരികൾ ഇന്നു നേട്ടമുണ്ടാക്കി.
ബാങ്കുകൾ, ധനകാര്യ കമ്പനികൾ, ലോഹ വ്യവസായ കമ്പനികൾ എന്നിവ ഉയർച്ചയിലാണ്.
രാജ്യാന്തര വിപണിയിൽ സ്വർണം കാര്യമായ മാറ്റമില്ലാതെ തുടർന്നു. തന്മൂലം കേരളത്തിൽ പവനു വില മാറ്റമില്ല.
ഡോളർ നിരക്കിലും വലിയ മാറ്റമില്ല.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it