സ്ഥിര വരുമാനം ലക്ഷ്യമിട്ടുള്ള മധ്യകാല-ദീര്‍ഘകാല നിക്ഷേപത്തിന് എന്‍.സി.ഡി

നിക്ഷേപകന് ഉയര്‍ന്ന പലിശ ലഭിക്കുന്ന എന്‍സിഡി പദ്ധതിയുമായി മുത്തൂറ്റ് മിനി ഗ്രൂപ്പ് രംഗത്ത്്. സര്‍ക്കാരിന്റെ അംഗീകാരമുള്ള ഈ പദ്ധതിയിലൂടെ നിക്ഷേപകന് സാധാരണ ബാങ്കുകളിലേക്കാള്‍ പലിശ ലഭിക്കും.ഈ മാസം ഏഴിന് ആരംഭിച്ച മുത്തൂറ്റ് മിനി ഗ്രൂപ്പ് എന്‍സിഡി ഇഷ്യൂ സെപ്റ്റംബര്‍ അഞ്ചോടെ സമാപിക്കും. ഒരു കോടി രൂപ എന്‍സിഡിയായി നിക്ഷേപിക്കുന്നവര്‍ക്ക് 1.65 കോടി വരെ 5 വര്‍ഷം കൊണ്ട് നേടാമെന്നും സാധാരണ ബാങ്കുകളില്‍ ഈ കാലയളവുകൊണ്ട് പലിശയടക്കം 1.40 കോടി വരെയാണ് ലഭിക്കുകയെന്നും മുത്തൂറ്റ് മിനി ഗ്രൂപ്പ് പറയുന്നു.

അഞ്ചു വര്‍ഷത്തെ ക്യുമുലേറ്റീവ് എന്‍സിഡി എടുക്കുന്നവര്‍ക്ക് 10.86 % വരെ നിശ്ചിത പലിശ വാഗ്ദാനമുണ്ട്. 9.89 % മുതല്‍ 10.65 % വരെ പലിശ നേടാന്‍ സാധിക്കുന്ന വ്യത്യസ്തമായ മാസ, വാര്‍ഷിക എന്‍സിഡി പദ്ധതികളുമുണ്ട്. മുത്തൂറ്റ് മിനി ഗ്രൂപ്പിനു പുറമേ ടാറ്റ ക്യാപിറ്റല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഇന്ത്യ ഇന്‍ഫോലൈന്‍ ഫിനാന്‍സ് ലിമിറ്റഡ് (ഐഐഎഫ്എല്‍), ഇന്ത്യാബുള്‍സ് കണ്‍സ്യൂമര്‍ ഫിനാന്‍സ് ലിമിറ്റഡ്, ജെഎം ഫിനാന്‍ഷ്യല്‍ പ്രൊഡക്ട്‌സ് ലിമിറ്റഡ്, കൊശമറ്റം ഫിനാന്‍സ് ലിമിറ്റഡ്, ശ്രീറാം ട്രാന്‍സ്‌പോര്‍ട്ട് ഫിനാന്‍സ് തുടങ്ങി വിവിധ കമ്പനികളുടെ എന്‍സിഡികള്‍ ഇപ്പോള്‍ വിപണിയില്‍ നിക്ഷേപത്തിനായി തുറന്നിട്ടുണ്ട്.

നോണ്‍ കണ്‍വേര്‍ട്ടിബിള്‍ ഡിബഞ്ചേഴ്സ് (എന്‍സിഡി) അഥവാ ഓഹരികളാക്കി മാറ്റാനാകാത്ത കടപ്പത്രങ്ങള്‍ പല കമ്പനികളും പുറപ്പെടുവിക്കാറുണ്ട്. ചെറുകിട നിക്ഷേപകര്‍ക്ക് ഒരു നിശ്ചിത ശതമാനം മാറ്റിവച്ചുകൊണ്ടാണ് എന്‍സിഡി ഇഷ്യൂ നടത്തുന്നത്. ദീര്‍ഘ കാലത്തേക്ക് ബാങ്ക് സ്ഥിര നിക്ഷേപങ്ങളില്‍ പണം ഇട്ടിട്ടുള്ളവരെ് എന്‍സിഡിയിലൂടെ പ്രധാനമായും ലക്ഷ്യമാക്കുന്നു. സ്ഥിര വരുമാനം ലക്ഷ്യമിട്ട് കൊണ്ട് മധ്യകാല-ദീര്‍ഘകാല നിക്ഷേപങ്ങള്‍ നടത്തുവാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് എന്‍സിഡികള്‍ താരതമ്യേന മികച്ച അവസരമാണെന്ന് സാമ്പത്തക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഇഷ്യൂ സമയത്ത് മുഖവിലയ്ക്ക് എന്‍സിഡികള്‍ വാങ്ങാം. 1000 രൂപയുടെ മുഖവിലയുള്ള 10 എന്‍സിഡികളാണ് ഏറ്റവും കുറഞ്ഞ നിക്ഷേപം. 10 വര്‍ഷം വരെ വ്യത്യസ്ത കാലാവധിക്ക് നിക്ഷേപം നടത്താം. വാഗ്ദാനം ചെയ്യുന്ന വാര്‍ഷിക നിരക്കില്‍ പലിശ, ആവശ്യമുള്ള ഇടവേളകളില്‍ പണമായോ പുനര്‍ നിക്ഷേപം നടത്തിയോ ലഭിക്കുന്നു. നിക്ഷേപ കാലാവധി എത്തുമ്പോള്‍ മുഖവിലയും തിരികെ വാങ്ങിയിട്ടില്ലാത്ത പലിശയും ലഭിക്കുന്നു. വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക് കൂപ്പണ്‍ റേറ്റ് എന്നറിയപ്പെടുന്നു.

ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെടുമെന്നതിനാല്‍ ആവശ്യമുള്ളപ്പോള്‍ എന്‍സിഡി നിക്ഷേപം വിറ്റ് പണമാക്കി മാറ്റാവുന്നതാണ്. വിപണിയിലെ പലിശ നിരക്കുകള്‍ കുറയുമ്പോള്‍ ഉയര്‍ന്ന കൂപ്പണ്‍ റേറ്റുള്ള എന്‍സിഡികള്‍ക്ക് വിപണിയില്‍ മുഖവിലയെക്കാള്‍ ഉയര്‍ന്ന മൂല്യമുണ്ടാകും.ക്രിസില്‍, ഐസിആര്‍എ തുടങ്ങി എന്‍സിഡി നിക്ഷേപങ്ങള്‍ക്ക് റേറ്റിംഗ് നല്‍കുന്ന വിവിധ സ്ഥാപനങ്ങളുണ്ട്. സമയത്തിന് പലിശ വിതരണം ചെയ്യുന്നതിനും വീഴ്ച വരുത്താതെ മുതല്‍ തിരികെ ലഭിക്കുന്നതിനും ഉള്ള സാധ്യത റേറ്റിങ്ങിലൂടെ വ്യക്തമാക്കിയെങ്കില്‍ മാത്രമേ എന്‍സിഡികള്‍ വിപണിയില്‍ ഇറക്കാന്‍ സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ അനുവാദം നല്‍കുകയുള്ളൂ. ഉയര്‍ന്ന റേറ്റിങ് ഉള്ള എന്‍സിഡികള്‍ക്ക് നഷ്ട സാധ്യത കുറവായതിനാല്‍ താരതമ്യേന പലിശ നിരക്ക് കുറയും. മുതിര്‍ന്ന പൗരന്മാര്‍ക്ക് പലിശ നിരക്കില്‍ അധിക ആനുകൂല്യം ലഭിക്കുന്നുണ്ട്.

സ്രോതസ്സില്‍ നിന്ന് നികുതി കിഴിവ് ചെയ്യതെയാണ് എന്‍സിഡികളില്‍ പലിശ വിതരണം ചെയ്യുന്നത്. പലിശയായി ലഭിക്കുന്ന തുക നിക്ഷേപകന്റെ മറ്റ് വരുമാനത്തോടൊപ്പം കൂട്ടി ഓരോരുത്തര്‍ക്കും ബാധകമായ നിരക്കില്‍ ആദായ നികുതി നല്‍കണം. കാലാവധി എത്തുമ്പോള്‍ മുഖവിലയേക്കാള്‍ ഉയര്‍ന്ന തുക ലഭിക്കുന്ന അവസരങ്ങളില്‍ ക്യാപിറ്റല്‍ ഗെയിന്‍ ടാക്സ് ബാധകമാകും

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it