എയർ ഇന്ത്യയിൽ താല്പര്യമുണ്ട്; പക്ഷെ ആ 'ബാഗേജ്' കൂടെ വേണ്ട: ഖത്തർ എയർ സിഇഒ 

വാങ്ങാനാളില്ലാതെ ഓഹരിവിറ്റഴിക്കൽ തൽക്കാലം വേണ്ടെന്ന് വെച്ച ഇന്ത്യയുടെ പൊതുമേഖലാ വിമാക്കമ്പനിയായ എയർ ഇന്ത്യയിൽ താല്പര്യമുണ്ടെന്ന് അറിയിച്ച് ഖത്തർ എയർവേയ്‌സ്‌ ഗ്രൂപ്പ് സിഇഒ അക്ബർ അൽ ബേക്കർ.

പക്ഷെ രണ്ട് നിബന്ധനകളുണ്ട്. ഒന്ന് ഏറ്റെടുക്കലിന് ഒരു ശക്തനായ പാർട്ണർ വേണം. രണ്ട്: വാങ്ങുമ്പോൾ കൂടെ ആ 'ബാഗേജ്' വേണ്ട. എന്താണ് അദ്ദേഹം ഈ ബാഗേജ് കൊണ്ട് ഉദ്ദേശിച്ചത്?

കമ്പനിയുടെ കടമല്ല താൻ ബാഗേജ് എന്നതുകൊണ്ട് ഉദ്ദേശിച്ചത് എന്നദ്ദേഹം വ്യക്തമാക്കി. എയർ ഇന്ത്യ നടപ്പിലാക്കികൊണ്ടിരിക്കുന്ന മറ്റ് ജോലികളാണ് ഈ ബാഗേജ്. അതായത്, ഗ്രൗണ്ട് ഹാൻഡ്‌ലിംഗ്‌, എഞ്ചിനീയറിംഗ് വർക്കുകൾ എന്നിവ. ഖത്തർ എയർവേയ്‌സിന് എയർ ഇന്ത്യ എന്ന എയർലൈൻ കമ്പനിയിൽ മാത്രമേ താല്പര്യമുള്ളൂ എന്നദ്ദേഹം അടിവരയിട്ടു പറഞ്ഞു.

സർക്കാർ മുൻപ് എയർ ഇന്ത്യയുടെ 76 ശതമാനം ഓഹരികൾ വിൽക്കാനാണ് തീരുമാനിച്ചിരുന്നത്. കമ്പനിയുടെ അന്തർദേശീയ സബ്സിഡിയറിയായ എയർ ഇന്ത്യ എക്സ്പ്രസും ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് കമ്പനിയായ AISATS ഉം ഉൾപ്പെടെയായിരുന്നു വിൽക്കാൻ ഉദ്ദേശിച്ചത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it