ഓഹരിവിപണിയില്‍ റീറ്റെയ്ല്‍ നിക്ഷേപകര്‍ കൂടുന്നു; നിക്ഷേപ മൂല്യം 55 ലക്ഷം കോടിയായി

ഓഹരി വിപണിയില്‍ പുതുതായി നിക്ഷേപിച്ചു തുടങ്ങിയവരുടെയും വ്യക്തിഗത നിക്ഷേപകരുടെയും നിക്ഷേപത്തില്‍ വന്‍ വര്‍ധന. കഴിഞ്ഞ വര്‍ഷം 21 ലക്ഷം കോടി രൂപ മൂല്യമുള്ള ഓഹരികളാണ് രണ്ടു വിഭാഗവും ചേന്ന് വാങ്ങിയത്. ഇതോടെ 55 ലക്ഷം കോടി രൂപയായി ഇവരുടെ ആകെ നിക്ഷേപം. ഒറ്റവര്‍ഷം 60 ശതമാനം വര്‍ധനയാണ് ഉണ്ടായത്. സജീവ ഡിമാറ്റ് എക്കൗണ്ടുകളുടെ എണ്ണത്തിലും റെക്കോര്‍ഡ് വര്‍ധനയുണ്ടായി. 30.7 ദശലക്ഷം എണ്ണം വര്‍ധിച്ച് ആകെ എക്കൗണ്ടുകളുടെ എണ്ണം 80 ദശലക്ഷമായി. സിഡിഎസ്എല്‍, എന്‍എസ്ഡിഎല്‍ എന്നിവയുടെ റിപ്പോര്‍ട്ട് പ്രകാരമാണിത്.

റീറ്റെയ്ല്‍ നിക്ഷേപകര്‍ വന്‍തോതില്‍ ഓഹരി വാങ്ങിക്കൂട്ടിയതോടെ വിപണി മൂലധനത്തിലും വലിയ വര്‍ധനയുണ്ടായതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന കമ്പനികളുടെ വിപണി മൂലധനം 78 ലക്ഷം കോടി രൂപ വര്‍ധിച്ച് 2021 ല്‍ (41.5 ശതമാനം) 266 ലക്ഷം കോടി രൂപയായി.
കടപ്പത്രങ്ങള്‍, സ്വര്‍ണം, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയവയില്‍ പതിവായി നിക്ഷേപിച്ചിരുന്നവരില്‍ പലരും ഓഹരി വിപണിയിലേക്ക് തിരിഞ്ഞതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. നേരിട്ട് ഓഹരികള്‍ വാങ്ങുന്നതിനൊപ്പം മ്യൂച്വല്‍ ഫണ്ടുകള്‍, പെന്‍ഷന്‍ ഫണ്ടുകള്‍. ഇന്‍ഷുറന്‍സ് തുടങ്ങിയവയിലൂടെ ഓഹരികള്‍ സ്വന്തമാക്കിയവരുമുണ്ട്.
കോവിഡിന് ശേഷം ആഭ്യന്തര വിപണിയില്‍ ഉണ്ടായ വന്‍ കുതിപ്പാണ് പലരെയും ഓഹരി വിപണിയിലേക്ക് ആകര്‍ഷിച്ചത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it