റോളക്‌സ് റിംഗ്‌സ് ലിമിറ്റഡ് ഐപിഒ തുടങ്ങി; വാങ്ങും മുമ്പ് അറിയാം ഇക്കാര്യങ്ങള്‍

റോളക്‌സ് റിംഗ്‌സ് ലിമിറ്റഡ് 731 കോടി രൂപയുടെ ഇനിഷ്യല്‍ പബ്ലിക് ഓഫര്‍ (ഐപിഒ) ഇന്ന് സബ്സ്‌ക്രിപ്ഷനായി തുറന്നു. ജൂലൈ 30 ന് അവസാനിക്കുന്ന ഐപിഓയ്ക്ക് പ്രൈസ് ബാന്‍ഡ് ഒരു ഓഹരിക്ക് 880-900 രൂപയാണ് നിശ്ചയിച്ചിട്ടുള്ളത്. 56 കോടി രൂപയുടെ പുതിയ ഇഷ്യുവും 75 ലക്ഷം വരെ ഇക്വിറ്റി ഷെയറുകളുടെ ഓഫര്‍-ഫോര്‍ സെയില്‍ (OFS) ഉം ഈ ലക്കത്തില്‍ ഉള്‍പ്പെടുന്നു.

ഇഷ്യു വിശദാംശങ്ങള്‍
തുറക്കുന്ന തീയതി / അടയ്ക്കുന്ന തീയതി: ജൂലൈ 28/30
ഇഷ്യു വലുപ്പം: 731 കോടി രൂപ വരെ
മുഖവില: ഓരോ ഷെയറിനും 10 രൂപ
ഓഹരി വില: 880-900 രൂപ
ലോട്ട് വലുപ്പം: 16 ഷെയറുകളും ഗുണിതങ്ങളും
ലിസ്റ്റിംഗ്: ബിഎസ്ഇ , എന്‍എസ്ഇ
ബാങ്കേഴ്‌സ് : എകൈ്വറസ്, ഐഡിബിഐ ക്യാപിറ്റല്‍, ജെഎം ഫിനാന്‍ഷ്യല്‍
റോളക്സ് റിംഗ്സ് ഓട്ടോ മാനുഫാക്ചറിംഗ് രംഗത്ത് വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ്. ഹോട്ട് റോള്‍ഡ് ഫോര്‍ജ്ഡ് ആന്റ് മെഷീന്‍ ബെയറിംഗ് റിംഗുകള്‍ നിര്‍മ്മിക്കുകയും ആഗോളതലത്തില്‍ വിതരണം ചെയ്യുകയും ചെയ്യുന്ന ഇവര്‍ ഇരുചക്രവാഹനങ്ങള്‍, പാസഞ്ചര്‍ വാഹനങ്ങള്‍, വാണിജ്യ വാഹനങ്ങള്‍, ഓഫ്-ഹൈവേ വാഹനങ്ങള്‍, ഇലക്ട്രിക് വാഹനങ്ങള്‍ തുടങ്ങിയവയുടെ ദേശീയ തലത്തിലെ നിര്‍മാണത്തില്‍ മുഖ്യ പ്രതിനിധികളാണ്.
വ്യാവസായിക യന്ത്രങ്ങള്‍, വിന്‍ഡ് ടര്‍ബൈനുകള്‍, റെയില്‍വേ എന്നിവയുള്‍പ്പെടെയുള്ള വാഹനങ്ങളുടെ ഓട്ടോമോട്ടീവ് ഘടകങ്ങള്‍ എന്നിവയാണ് മറ്റ് നിര്‍മാണ സെഗ്മെന്റുകള്‍. ജൂലൈ 30 വരെയാണ് ഐപിഓ നടക്കുക. ഇക്വിറസ് ക്യാപ്പിറ്റല്‍, ഐഡിബിഐ ക്യാപിറ്റല്‍ മാര്‍ക്കറ്റ്സ് & സെക്യൂരിറ്റീസ്, ജെഎം ഫിനാന്‍ഷ്യല്‍ എന്നിവയാണ് പ്രധാന ബുക്ക് മാനേജര്‍മാര്‍. ഇക്വിറ്റി ഷെയറുകള്‍ ബിഎസ്ഇയിലും എന്‍എസ്ഇയിലും പട്ടികപ്പെടുത്തും.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it