ഫോർജിംഗ്‌, ഓട്ടോമോട്ടീവ് രംഗത്തെ കരുത്തൻ, റോളക്സ് റിംഗ്‌സ് ഓഹരികൾ വാങ്ങാം

ഇന്നത്തെ ഓഹരി - റോളക്സ് റിംഗ്‌സ് (Rolex Rings Ltd)
  • നാല് പതിറ്റാണ്ട് മുൻപ് ആരംഭിച്ച റോളക്സ് റിംഗ്‌സ് (Rolex Rings Ltd) സ്ഥാപിത ശേഷിയുടെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ ആദ്യ അഞ്ച് ഫോർജിംഗ് കമ്പനികളിൽ ഒന്നാണ്. മൊത്തം വിൽപ്പനയുടെ 60 % ബെയറിംഗുകളിൽ നിന്നും 40 % ഓട്ടോമോട്ടീവ് ഘടകങ്ങളിൽ നിന്നുമാണ്. ഗുജറാത്ത് ആസ്ഥാനമായ കമ്പനി അമേരിക്ക, ജർമനി, ഫ്രാൻസ്, ഇറ്റലി, തായ് ലാൻഡ് തുടങ്ങിയ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്.
  • 2021-22 ൽ ശക്തമായ വളർച്ച കൈവരിച്ചു. മൊത്തം വരുമാനം 65.85 % വർധിച്ച് 1028.1 കോടി രൂപയായി. വൈദ്യുതി ചെലവുകൾ കുറക്കാൻ സൗരോർജ്ജവും, കാറ്റിൽ നിന്നുള്ള വൈദ്യുതിയും ഉപയോഗപ്പെടുത്തുന്നുണ്ട്. വൈദ്യത വാഹനങ്ങൾക്ക് വേണ്ട ഘ ടകങ്ങളും നിർമിച്ചു നൽകുന്നുണ്ട്. അടുത്ത രണ്ടു വർഷം അതിൻറ്റെ വിൽപ്പന 14-15 % വർധിക്കുമെന്ന് കരുതുന്നു.
  • 2021-22 മുതൽ 2023-24 കാലയളവിൽ വിറ്റ് വരവ് 17 % സംയുക്ത വാർഷിക വളർച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2021-22 നാലാം പാദത്തിൽ നികുതി,പലിശ എന്നിവക്ക് മുൻപുള്ള (EBITDA) മാർജിൻ 24 % കൈവരിക്കാൻ കഴിഞ്ഞു.ഈ വർഷവും ഇത് നേടാൻ സാധിക്കുമെന്ന് പ്രതീക്ഷ.
  • പ്രമുഖ ബെയറിംഗ് നിർമാതാക്കളായ ടിംകെൻ (Timken) , എസ് കെ എഫ് (SKF),എൻ ബി സി തുടങ്ങിയ കമ്പനികൾക്ക് ബെയറിംഗ് റിംഗുകൾ നിർമിച്ചു നൽകുന്നുണ്ട് ബെയറിംഗ് റിംഗുകൾ പ്രധാനപ്പെട്ട ഘടകമാണ്. ഓട്ടോമോട്ടീവ് വ്യവസായത്തിന് വേണ്ടി ഗിയറുകൾ, വീൽ ഹബ്ബ്, സ്പിൻഡിൽ,ഷാഫ്റ്റ് തുടങ്ങിയവ നിർമിക്കുന്നു.
  • പ്രധാനപ്പെട്ട 10 ഉപഭോക്താക്കളിൽ നിന്നാണ് 77 ശതമാനം ബിസിനസും ലഭിക്കുന്നത്. 0.01 കിലോ മുതൽ 163 കിലോ വരെ യുള്ള അലോയ് സ്റ്റീൽ ബെയറിംഗ് റിംഗുകൾ ഉല്പാദിപ്പിക്കുന്നുണ്ട്. സങ്കീർണവും, മാർജിൻ കൂടുതൽ ലഭിക്കുന്ന ബെയറിംഗ് ഉൽപ്പന്നങ്ങൾ കമ്പനി നിർമിക്കും.
  • വിദേശ, ആഭ്യന്തര വിപണിയിൽ ആധിപത്യവും, ഉപഭോക്‌തൃ കമ്പനികളുമായി നല്ല ബന്ധവും, വിദേശ വിപണിയിൽ ഡിമാൻറ്റ് വർധിക്കുന്നതും റോളക്സ് റിംഗ്‌സ് കമ്പനിയുടെ സാമ്പത്തിക നേട്ടം മെച്ചപ്പെടുത്തും.

നിക്ഷേപകർക്കുള്ള നിർദേശം -വാങ്ങുക (Buy)
ആദ്യ ലക്ഷ്യ വില 1798 രൂപ
തുടർന്ന് 1910
നിലവിൽ 1723
(Stock Recommendation by HDFC Securities)


Related Articles

Next Story

Videos

Share it