ഓണ്‍ലൈനിലൂടെ ഓഹരി വാങ്ങുന്നവരേ, സെബിയുടെ നിര്‍ദേശങ്ങള്‍ കേള്‍ക്കുക !

ഓഹരിവില്‍പ്പനയിലെ ഓണ്‍ലൈന്‍ വ്യാജന്മാര്‍ക്കും അനാവശ്യ പരസ്യങ്ങളിലൂടെ ഉപഭോക്താക്കളെ ചാക്കിടുന്നവര്‍ക്കും കുരുക്ക് വീഴുന്നു. ടെലിഗ്രാം, വാട്‌സാപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍വഴി ഓഹരി നിര്‍ദേശങ്ങളും, ടിപ്പുകളും കൊടുക്കുന്ന കൂട്ടായ്മകള്‍ക്കെതിരെയും സെബി കര്‍ശന നടപടിക്കൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്.

രാവിലെ മുതല്‍ ഓഹരി അപ്‌ഡേറ്റുകള്‍ നല്‍കുന്ന അനധികൃത ഗ്രൂപ്പുകളുണ്ടെന്നാണ് കണ്ടെത്തല്‍. ദിവസ വ്യാപാരത്തിനുള്ള നിര്‍ദേശങ്ങളാണ് ഇത്തരം ഗ്രൂപ്പുകള്‍ വഴി വ്യാപകമായി പ്രചരിപ്പിക്കുന്നത്. പല നിക്ഷേപകരെയും കുഴിയില്‍ ചാടിക്കുവാന്‍ ഇത്തരം കൂട്ടായ്മകള്‍ വഴി വയ്കക്ുന്നതായാണ് സെബിയുടെ കണ്ടെത്തല്‍.
ഉത്തരേന്ത്യയിലാണ് ഇവ അധികവും. പെന്നി സ്റ്റോക്കുകളും, സ്മോള്‍ ക്യാപ് സ്റ്റോക്കുകളും വാങ്ങുന്നതിനാണ് ഇത്തരം കൂട്ടായ്മകള്‍ പ്രധാനമായി നിക്ഷേപകരോട് നിര്‍ദേശിക്കുന്നത്. ഇക്കഴിഞ്ഞ ഡിസംബറില്‍ ഗുജറാത്തിലെ പല ഭാഗങ്ങളിലും സെബിയുടെ നേതൃത്വത്തില്‍ ഇത്തരം ഗ്രൂപ്പുകളെ പിടിക്കുന്നതിനു റെയ്ഡ് നടത്തിയിരുന്നു.
തെറ്റായ പ്രചരണത്തിലൂടെ ചില വളര്‍ച്ചയില്ലാത്ത മേഖലകളിലെ അത്ര മികച്ച ഓഹരി ചരിത്രമില്ലാത്ത സ്‌റ്റോക്കുകള്‍ പോലും കരകറിയ കാലമായിരുന്നു കോവിഡ് കാലം. നിരവധി പെന്നി സ്റ്റോക്കുകള്‍ക്ക് ഇത്തരത്തില്‍ ഡിമാന്‍ഡ് വര്‍ധിച്ചു. കൂടാതെ ഇങ്ങനെ ചെയ്യുന്നതുകൊണ്ട് ചില വ്യക്തികള്‍ അനിയത്രിതമായ രീതിയില്‍ ലാഭമുണ്ടാക്കുന്നതായും സെബിയുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഓഹരികള്‍ നിര്‍ദേശിക്കുവാന്‍ സെബിയില്‍ രജിസ്റ്റര്‍ ചെയ്ത ഏജന്റുകള്‍ക്കു മാത്രമേ അവകാശമുള്ളൂ.
പൊതു മാധ്യമങ്ങളില്‍ ഓഹരി നിര്‍ദേശങ്ങള്‍ ആവാം, എന്നാല്‍ 'ക്ലോസ്ഡ്ഡ് ഗ്രൂപ്പ്'കളില്‍ ഇത്തരം നിക്ഷേപക നിര്‍ദേശങ്ങള്‍ നല്‍കാന്‍ പാടില്ലെന്നാണ് നിയമം. സെബിയില്‍ റജിസ്റ്റര്‍ ചെയ്യാത്ത ഒരു വ്യക്തിക്ക് നിക്ഷേപക ഉപദേശകന്‍ ആയി പ്രവര്‍ത്തിക്കുവാനും പാടില്ല. ഇത്തരം ഗ്രൂപ്പുകള്‍ക്കെതിരെയും വ്യക്തികള്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുമെന്നും സെബി നേരത്തെ അറിയിപ്പ് നല്‍കിയതാണ് പുതുക്കിയ വിജ്ഞാപനത്തിലും ഇക്കാര്യം മാര്‍ക്കറ്റ് റെഗുലേറ്റര്‍ വ്യക്തമാക്കുന്നു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it