റീറ്റെയ്ൽ ഐപിഒ നിക്ഷേപകർക്ക് ജനുവരി മുതൽ പുതിയ പേയ്മെന്റ് സംവിധാനം

രാജ്യത്തെ മാര്‍ക്കറ്റ് റെഗുലേറ്ററായ സെക്യുരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) പ്രാഥമിക ഓഹരി വിപണിയിൽ നിക്ഷേപിക്കാൻ താല്പര്യമുള്ള റീറ്റെയ്ൽ ഇൻവെസ്റ്റേഴ്‌സിനായി പുതിയ പേയ്മെന്റ് സംവിധാനം കൊണ്ടുവരുന്നു.

ജനുവരി മുതൽ പലഘട്ടങ്ങളിലായാണ് ഇത് നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് അഥവാ യുപിഐ പ്ലാറ്റ് ഫോം വഴിയാണ് പേയ്മെന്റ് സൗകര്യം ഒരുക്കുക.നാഷണൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ വികസിപ്പിച്ചെടുത്ത ഒരു ഇൻസ്റ്റന്റ് പേയ്മെന്റ് സംവിധാനമാണ് യുപിഐ.

ഒരു പ്രാഥമിക ഓഹരിവിൽപന (ഐപിഒ) യുടെ ലിസ്റ്റിംഗ് ടൈം ആറ് ദിവസത്തിൽ നിന്ന് മൂന്നാക്കി കുറക്കാൻ ഇതുവഴി സാധിക്കും.

നിലവിൽ ഒരു പബ്ലിക് ഇഷ്യൂ വാങ്ങണമെങ്കിൽ നിക്ഷേപകർക്ക് ബാങ്കുകളുടെ ASBA വഴിയോ ബ്രോക്കർ ASBA വഴിയോ മാത്രമേ നിക്ഷേപിക്കാൻ സാധിക്കൂ.

പുതിയ സൗകര്യം പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്നവർ ബാങ്കിൽ ഒരു യുപിഐ ഐഡി ക്രിയേറ്റ് ചെയ്യേണ്ടതായുണ്ട്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it