8 വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ തകർച്ച രേഖപ്പെടുത്തി നിഫ്റ്റി  

രാജ്യത്തെ ഓഹരി സൂചികകൾ തുടർച്ചയായി ഒൻപതാം ദിനവും തകർച്ച നേരിട്ടു. കനത്ത വില്പന സമ്മര്‍ദത്തെത്തുടർന്നാണ് സൂചികകള്‍ ഇടിവ് രേഖപ്പെടുത്തിയത്.

സെന്‍സെക്‌സ് 372.17 പോയന്റ് നഷ്ടത്തില്‍ 37090.82 ലും നിഫ്റ്റി 130.70 പോയന്റ് താഴ്ന്ന് 11148.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

സെൻസെക്‌സിനെ സംബന്ധിച്ചിടത്തോളം ഫെബ്രുവരിക്കു ശേഷമുള്ള ഏറ്റവും ദൈർഘ്യമേറിയ ഇടിവാണ് ഇപ്പോൾ കണ്ടതെങ്കിൽ, നിഫ്റ്റിയ്ക്ക് ഇത് 2011 ന് ശേഷമുള്ള ഏറ്റവും ദൈർഘ്യമേറിയ തകർച്ചയാണ്.

ചൈന – യുഎസ് വ്യാപാര യുദ്ധവും എണ്ണ വിലയിലെ വർധനവും ഇന്ത്യയിലെ പ്രമുഖ കമ്പനികൾ പ്രതീക്ഷിച്ച സാമ്പത്തിക ഫലം കാഴ്ചവയ്ക്കാത്തതും നിക്ഷേപകരെ ആശങ്കയിലാക്കിയിട്ടുണ്ട്.

ഇതിനിടെ, രൂപ രണ്ടു മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ചൈന-യുഎസ് വ്യാപാര യുദ്ധവും എണ്ണവില ഉയരുന്നതുമാണ് ഇതിനു പിന്നിൽ.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it