ഉണര്‍വ് വീണ്ടെടുത്ത് ഓഹരി വിപണി

രണ്ടു ദിവസം നഷ്ടത്തിലായിരുന്ന ഓഹരി വിപണിയില്‍ ഇന്ന് ഉണര്‍വ് തിരികെയെത്തി. സെന്‍സെക്‌സ് 83 പോയിന്റ് ഉയര്‍ന്ന് 36,564 ലും, നിഫ്റ്റി 23 പോയിന്റ് ഉയര്‍ന്ന് 10,841 ലുമാണ് ക്ലോസ് ചെയ്തത്.

ബിഎസ്ഇയിലെ 598 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോള്‍, 181 ഓഹരികള്‍ നഷ്ടം രേഖപ്പെടുത്തി. പ്രധാനമായും ഓയില്‍ ആന്റ് ഗ്യാസ്, ലോഹം, ഫാര്‍മ, ഊര്‍ജം, ഇന്‍ഫ്ര ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ എഫ്എംസിജി, ഐടി തുടങ്ങിയവ നഷ്ടത്തിലായി. വാഹന ജി.എസ്.ടി കുറയാനിടയില്ലെന്ന അഭ്യൂഹം പരന്നത് ഓട്ടോ മേഖലാ ഓഹരികളെ ബാധിച്ചു.

Babu Kadalikad
Babu Kadalikad  

Related Articles

Next Story

Videos

Share it