ലാഭ ദിശയിലേക്ക് ഓഹരി വിപണി

നാലു ദിവസത്തെ തുടര്‍ നഷ്ടത്തിനു ശേഷം ലാഭദിശ

വീണ്ടെടുത്ത് ഓഹരി വിപണി. നിഫ്റ്റി വീണ്ടും 12,100 മറി കടന്നപ്പോള്‍

സെന്‍സെക്സില്‍ കുറിച്ച നേട്ടം 428.62 പോയന്റ്. എജിആര്‍ കുടിശ്ശിക

തീര്‍ക്കുന്നതുസംബന്ധിച്ച് ചെയര്‍മാന്‍ കുമാര്‍ മംഗളം ബിര്‍ള ടെലികോം

വകുപ്പു സെക്രട്ടറി അന്‍സു പ്രകാശുമായി ചര്‍ച്ച നടത്തിയ വാര്‍ത്തയുടെ

അനുബന്ധമായി വൊഡാഫോണ്‍ ഐഡിയ ഓഹരിക്കുണ്ടായത് 39 ശതമാനം നേട്ടം.

നിഫ്റ്റി

137.80 പോയന്റ് ഉയര്‍ന്ന് 12,130.30ലും സെന്‍സെക്സ് 41,323ലുമാണ് ക്ലോസ്

ചെയ്തത്. 1499 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 982 ഓഹരികള്‍

നഷ്ടത്തിലുമായിരുന്നു. 173 ഓഹരികള്‍ക്ക് മാറ്റമില്ല.ഭാരതി ഇന്‍ഫ്രടെല്‍,

ഗ്രാസിം, കോള്‍ ഇന്ത്യ, ഹിന്ദുസ്ഥാന്‍ യുണലിവര്‍, സീ എന്റര്‍ടെയന്‍മെന്റ്

തുടങ്ങിയ ഓഹരികളും നേട്ടത്തിലായിരുന്നു.

ടാറ്റ

മോട്ടോഴ്സ്, സണ്‍ ഫാര്‍മ, ടിസിഎസ്, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികള്‍

നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ഫാര്‍മ, ലോഹം, അടിസ്ഥാന സൗകര്യവികസനം,

എഫ്എംസിജി, ഊര്‍ജം എന്നീ വിഭാഗങ്ങളിലെ ഓഹരികള്‍ ഒരുശതമാനത്തോളം ഉയര്‍ന്നു.

ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ 1.3 ശതമാനം വരെ

നേട്ടത്തിലായിരുന്നു.

കുടിശ്ശിക ഇനത്തില്‍

വൊഡാഫോണ്‍ ഐഡിയ തിങ്കളാഴ്ച 2,500 കോടി രൂപ കമ്പനി അടച്ചിരുന്നു. ഈയാഴ്ച

അവസാനത്തോടെ 1000 കോടി രൂപകൂടി അടയ്ക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it