സെന്‍സെക്‌സ് 337 പോയിന്റ് ഉയര്‍ന്നു; നിഫ്റ്റി 98 ഉം

അമേരിക്ക, ചൈന വ്യാപാരത്തര്‍ക്കങ്ങളിലുള്ള ചര്‍ച്ചകള്‍ ഒക്ടോബര്‍ ആദ്യവാരം ഉണ്ടായേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വിദേശ വിപണികളിലുണ്ടാക്കിയ ആത്മവിശ്വാസത്തിന്റെ അനുബന്ധമായി ഇന്ത്യന്‍ ഓഹരി വിപണിയിലും പുരോഗതി ദൃശ്യമായി. 337.35 ഉയര്‍ന്ന് സെന്‍സെക്‌സ് 36,981.77 പോയിന്റിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 98.30 പോയിന്റ് നേട്ടത്തോടെ 10,946.20ലും.

വലിയ കയറ്റിറക്കങ്ങളില്ലാതെ നേട്ടത്തിന്റെ പാതയിലായിരുന്നു രാവിലെ മുതല്‍ തന്നെ വ്യാപാരം നടന്നത്. ഇന്നലെ 36644.42ല്‍ ക്ലോസ് ചെയ്ത സെന്‍സെക്‌സ് രാവിലെ തുടങ്ങിയപ്പോള്‍ തന്നെ 36785.59 രേഖപ്പെടുത്തി. ഒരു തവണ 36895.48 വരെയെത്തിയ ശേഷം ഇത്തിരി പിന്നിലായി.

നിഫ്റ്റിയാകട്ടെ 10847.90ല്‍ നിന്ന് 10883.80ല്‍ ആണ് വ്യാപാരം ആരംഭിച്ചത്. തുടര്‍ന്ന് 10914.20 വരെ ഉയര്‍ച്ച രേഖപ്പെടുത്തി. ഐടി, ഓട്ടോ, ഇന്‍ഫ്രാ, എഫ്എംസിജി, ബാങ്ക് സെക്ടറുകളില്‍ മുന്നേറ്റ പ്രവണതയായിരുന്നു. മെറ്റല്‍, ഫാര്‍മ സെക്ടറുകളില്‍ ചില നിശ്ചിത ഓഹരികള്‍ പിന്നാക്കം പോയി..

ബ്രിട്ടിഷ് കമ്പനി എടിഎന്‍ടിയില്‍ നിന്ന് മികച്ച ഓര്‍ഡര്‍ ലഭിച്ചതു മൂലം ഐടി സെക്ടറില്‍ ടെക് മഹീന്ദ്ര ഓഹരിവില ഏതാണ്ട് അഞ്ചു ശതമാനം വരെ കൂടി.
വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ ഇപ്പോഴും ഇന്ത്യന്‍ വിപണിയില്‍ വില്‍പനയ്ക്ക് എത്തുന്നുണ്ട്.

Babu Kadalikad
Babu Kadalikad  

Related Articles

Next Story

Videos

Share it