ഓഹരി വിപണിയില്‍ നേരിയ പുരോഗതി

ശനിയാഴ്ച ബജറ്റ് ദിവസം കനത്ത നഷ്ടത്തിലായിരുന്ന ഓഹരി വിപണിയില്‍ ഇന്നു ദൃശ്യമായത് പുരോഗതി. സെന്‍സെക്സ് 137 പോയന്റ് ഉയര്‍ന്ന് 39,872ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 46 പോയന്റ് നേട്ടത്തില്‍ 11,708 ലും. ഇന്ത്യ ഒഴികെയുള്ള രാജ്യങ്ങളിലെ മിക്കവാറും സൂചികകള്‍ നഷ്ടത്തിലായിരുന്നു. കൊറോണ വൈറസ് ബാധ ചൈന ഉള്‍പ്പടെയുള്ള മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലെ വിപണികളെ സാരമായി ബാധിച്ചു.

നെസ് ലെ ഇന്ത്യ(6%), ഹിന്ദുസ്ഥാന്‍ യുണലിവര്‍(5%), ഏഷ്യന്‍ പെയിന്റ്സ്, ബജാജ് ഓട്ടോ(4%വീതം)നേട്ടമുണ്ടാക്കി. അതേസമയം, ഐടിസി മൂന്നു ശതമാനവും ടിസിഎസ് രണ്ടു ശതമാനവും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ മിഡ് ക്യാപ് സൂചിക 212 പോയന്റും സ്മോള്‍ ക്യാപ് സൂചിക 50 പോയന്റും ഉയര്‍ന്നു.

നിഫ്റ്റിയിലെ മിക്കവാറും സൂചികകള്‍ നേട്ടത്തിലായിരുന്നു. നിഫ്റ്റി ഓട്ടോ, എഫ്എംസിജി, ലോഹം, സ്വകാര്യ ബാങ്ക് സൂചികകള്‍ ഒരുശതമാനത്തോളം നേട്ടമുണ്ടാക്കി. ഐടി, പൊതുമേഖല ബാങ്ക് സൂചികകളാണ് നഷ്ടത്തിലായത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it