'ഓഹരി വിപണിയിലേത് പോസിറ്റീവ് വീക്ഷണം'

മാസങ്ങളുടെ ഇടവേളയ്ക്കു ശേഷം പോസിറ്റീവ് വീക്ഷണ ഗതിയിലേക്ക് ഓഹരി വിപണി മടങ്ങിവന്നതിന്റെ ലക്ഷണമാണ് ഇന്നു ദൃശ്യമായതെന്ന് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് റിസര്‍ച്ച് ഹെഡ് വിനോദ് നായര്‍.

മന്ദഗതിയിലുള്ള സമ്പദ്വ്യവസ്ഥയെക്കുറിച്ച് ഗവണ്‍മെന്റിന് ആശങ്കയുണ്ടെന്നും തിരുത്തല്‍ നടപടികളിലൂടെ സാഹചര്യത്തെ മറികടക്കാന്‍ ഉദ്ദേശിക്കുന്നുവെന്നുമുള്ള ഏറ്റവും ശക്തമായ സന്ദേശം വിപണിക്കു സ്വീകാര്യമായി. പ്രാരംഭ നടപടികള്‍ ചെറുതാണെങ്കിലും, ഭവന മേഖല പോലുള്ള വ്യവസായങ്ങളിലേക്കു കൂടുതല്‍ നേട്ടങ്ങള്‍ കടന്നുവരുമെന്നുള്ള വികാരവും ആത്മവിശ്വാസം വിപണിയിലുണ്ട്.- വിനോദ് നായര്‍ പറഞ്ഞു.

സര്‍ക്കാരില്‍ നിന്നു വാഗ്ദത്തം ചെയ്യപ്പെടുന്ന അധിക നടപടികളിന്മേലുള്ള വിശ്വാസവും, യുഎസ്-ചൈന വ്യാപാര സംഭാഷണത്തിലുള്ള പ്രതീക്ഷയും വിപിപണിയെ കൂടുതല്‍ പ്രതീക്ഷാനിര്‍ഭരമാക്കി, നായര്‍ കൂട്ടിച്ചേര്‍ത്തു. ആഗോള ഓഹരി വിപണികളിലും ആശാവഹമായ ചലനങ്ങളുണ്ടായി.

Babu Kadalikad
Babu Kadalikad  

Related Articles

Next Story

Videos

Share it