സിന്തറ്റിക് റബർ, ലാറ്റക്സ് ഉൽപ്പന്നങ്ങൾക്ക് ലോക പ്രശസ്തി; ആപ്‌കോടെക്സ് ഓഹരികൾ വാങ്ങാം

ഇന്നത്തെ ഓഹരി : ആപ്കോടെക്സ് ഇൻഡസ്ട്രീസ് (Apcotex Industries Ltd)

 • ഏഷ്യൻ പെയിന്റ്സിന്റെ വിഭാഗമായി 1980 ൽ ആരംഭിച്ച ആപ്കോടെക്സ് ഇൻഡസ്ട്രീസ് (Apcotex Industries Ltd) വിവിധ തരം ലാറ്റക്സുകൾ നിർമിക്കുകയാണ് തുടക്കത്തിൽ ചെയ്തത്.
 • 1991 ൽ ഏഷ്യൻ പെയിന്റ്സ് നിന്ന് മാറ്റി ആപ്കോടെക്സ് ലാറ്റിസ്സ് എന്ന് പേരിൽ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്‌തു. തുടർന്ന് 2005 ൽ ആപ്കോടെക്സ് ഇൻഡസ്ട്രീസ് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.
 • മഹാരാഷ്ട്രയിലെ തലോജയിലും ഗുജറാത്തിലെ വാലിയ യിലും ഉൽപാദന കേന്ദ്രങ്ങൾ ഉണ്ട് .
 • നിലവിൽ ഈ കമ്പനിയുടെ വിവിധ തരം റബർ ലാറ്റക്സുകളും, സിന്തറ്റിക് റബറും വിവിധ വ്യാവസായിക ആവശ്യങ്ങൾക്കാണ്‌ നിർമിക്കുന്നത്.
 • ഓട്ടോമോട്ടീവ്, ആരോഗ്യ മേഖലയും കൂടാതെ കടലാസ് നിർമ്മാണം, കാർഡ് ബോർഡ്, പരവതാനികൾ എന്നിവയിലും ആപ്കോടെക്സിന്റെ ഉൽപ്പന്നങ്ങൾ ഉപയോഗപെടുത്തുന്നു.
 • നൈട്രൈൽ ബ്യൂട്ടാഡീൻ റബർ (Nitrile Butadiene Rubber), ഹൈ സ്റ്റൈറീൻ റബർ (High Styrene Rubber) എന്നിവയാണ് പ്രധാന ഉൽപ്പന്നങ്ങൾ. രാജ്യത്തിൻറെ നൈട്രൈൽ റബർ ആവശ്യത്തിന്റെ 70 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്.
 • കൈ ഉറകളുടെ നിർമാണത്തിന് ഉപയോഗിക്കുന്ന XNB ലാറ്റക്സ് നിർമിക്കുന്ന ഒരേ ഒരു ഇന്ത്യൻ കമ്പനിയാണ് ആപ്കോടെക്സ്. വിപണിയിൽ ലഭ്യമായ ഇമൾഷൻ പോളിമെറുകളുടെ വിശാലമായ ശ്രേണീ ആപ്കോ ടെക്‌സിന് ഉണ്ട് . XNB ലാറ്റെക്സിന്റെ ഉൽപാദന ശേഷി വർധിപ്പിക്കാനുള്ള ശ്രമത്തിലാണ്.
 • 2021-22 നാലാം പാദത്തിൽ വിറ്റ് വരവ് 277.46 കോടി രൂപയായി, നികുതിക്ക് മുൻപുള്ള വരുമാനം 45.23 കോടി രൂപ
 • 2023-24 -ാടെ വരുമാനത്തിൽ 16 % സംയുക്ത വാർഷിക വളർച്ച നിരക്കും, അറ്റാദായത്തിൽ16 % വളർച്ചയും കൈവരിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. തെക്ക് കിഴക്കൻ ഏഷ്യ, മിഡിൽ ഈസ്റ്, ആഫ്രിക്ക എന്നീ രാജ്യങ്ങളിൽ ആപ്കോ ടെക്സ് ഉൽപ്പന്നങ്ങൾക്ക് ശക്തമായ സാന്നിധ്യം ഉണ്ട്.
 • സിന്തറ്റിക് ലാറ്റക്സ് ഉൽപ്പാദന ശേഷി 65000 ദശലക്ഷം ടണ്ണിൽ നിന്ന് 1,30,000 ടണ്ണായി ഉയർത്തും. നൈട്രൈൽ ലാറ്റക്സ് ഉൽപാദന ശേഷി 60,000 ദശലക്ഷം ടൺ വർധിപ്പിക്കാനും പദ്ധതിയുണ്ട്.
 • നൈട്രൈൽ റബർ കയറ്റുമതി ഡിമാൻഡ് വർധിക്കുന്നതും, ഉൽപാദന ശേഷി ഉയർത്തുന്നതും, വിവിധ വ്യവസായങ്ങളിൽ സിന്തറ്റിക് റബർ ഡിമാൻഡ് വർധിക്കുന്നതും, ആപ്കോടെക്സ് കമ്പനിയുടെ മുന്നോട്ടുള്ള വളർച്ചയെ ത്വരിതപ്പെടുത്തും.


നിക്ഷേപകർക്കുള്ള നിർദേശം : വാങ്ങുക (Buy)

ലക്ഷ്യ വില - 772 രൂപ

നിലവിൽ - 616 രൂപ


(Stock Recommendation by Anand Rathi Investment Services)

Next Story
Share it