സോവറീന്‍ ഗോള്‍ഡ് ബോണ്ട്, രണ്ടാം ഘട്ട നിക്ഷേപം തുടങ്ങി;തെരഞ്ഞെടുക്കാന്‍ നിരവധി കാരണങ്ങള്‍

സ്വര്‍ണ നിക്ഷേപത്തിലെ ഏറ്റവും സുരക്ഷിതമായ മാര്‍ഗങ്ങളിലൊന്നാണ് സോവറീന്‍ ഗോള്‍ഡ് ബോണ്ട്. ഈ നിക്ഷേപ മാര്‍ഗം സ്വീകരിക്കുന്നവരും ഇതിനെ ഭാവിയിലേക്കുള്ള ഏറ്റവും വലിയ കരുതലായി കരുതുന്നവരും നിരവധിയാണ്. സോവറിന്‍ ഗോള്‍ഡ് ബോണ്ട് പദ്ധതിയുടെ ഈ സാമ്പത്തിക വര്‍ഷത്തെ (2020-21) സീരീസ് II സബ്‌സ്‌ക്രിപ്ഷനായി തിങ്കളാഴ്ച തുറന്നു. വില്‍പ്പന മെയ് 15 ന് അവസാനിക്കും. ഏറ്റവും പുതിയ സ്വര്‍ണ്ണ ബോണ്ട് പദ്ധതിയുടെ ഇഷ്യു വില ഗ്രാമിന് 4,590 രൂപയായി നിശ്ചയിച്ചിട്ടുണ്ട്. ഇഷ്യു തീയതി മെയ് 19 ആണ്. ഓണ്‍ലൈനായി അപേക്ഷിക്കുകയും ഡിജിറ്റല്‍ വഴി പണമടയ്ക്കുകയും ചെയ്യുന്നവര്‍ക്ക് ഒരു ഗ്രാമിന് 50 രൂപ കിഴിവ് ലഭിക്കും. ഓണ്‍ലൈന്‍ നിക്ഷേപകര്‍ക്ക്, ബോണ്ടിന്റെ ഇഷ്യു വില ഒരു ഗ്രാമിന് 4,540 രൂപ ആയിരിക്കും.
ഈ വര്‍ഷത്തെ സബ്‌സ്‌ക്രിപ്ഷന്‍ തീയതികള്‍
2020 ലെ ആദ്യത്തെ ആറുമാസത്തേക്ക് സ്വര്‍ണ്ണ ബോണ്ടുകള്‍ വിതരണം ചെയ്യുന്നതിനുള്ള സമയപരിധി റിസര്‍വ് ബാങ്ക് നേരത്തെ പുറത്തിറക്കിയിരുന്നു. അടുത്ത സ്വര്‍ണ്ണ ബോണ്ടിന്റെ ടൈംലൈന്‍ ഇതാ:
2020-21 സീരീസ് III ജൂണ്‍ 08-12
2020-21 സീരീസ് IV ജൂലൈ 06-10
2020-21 സീരീസ് V ഓഗസ്റ്റ് 03-07
2020-21 സീരീസ് VI ഓഗസ്റ്റ് 31- സെപ്റ്റംബര്‍ 04
ഗോള്‍ഡ് ബോണ്ട് ഒറ്റ നോട്ടത്തില്‍:
റിസര്‍വ് ബാങ്കാണ് (ആര്‍ബിഐ) സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ നല്‍കുന്നത്.
ഇന്ത്യയില്‍ മ്യൂച്വല്‍ ഫണ്ടുകള്‍ വാഗ്ദാനം ചെയ്യുന്ന ഗോള്‍ഡ് ഇടിഎഫുകളില്‍ മാര്‍ച്ചില്‍ 195 കോടി രൂപ പിന്‍വലിച്ച ശേഷം കഴിഞ്ഞ മാസം 731 കോടി രൂപയുടെ വരവ് ഉണ്ടായി.
999 പരിശുദ്ധിയുള്ള സ്വര്‍ണത്തിനായി ഇന്ത്യാ ബുള്ളിയന്‍ ആന്‍ഡ് ജ്വല്ലേഴ്സ് അസോസിയേഷന്‍ ലിമിറ്റഡ് പ്രസിദ്ധീകരിച്ച സ്വര്‍ണ്ണത്തിന്റെ അവസാന ക്ലോസിംഗ് വിലയെ അടിസ്ഥാനമാക്കിയാണ് സോവറിന്‍ ഗോള്‍ഡ് ബോണ്ടുകളുടെ ഇഷ്യു വില നിശ്ചയിച്ചിയിക്കുന്നത്.
സ്വര്‍ണ്ണ ബോണ്ടുകളില്‍ അനുവദനീയമായ ഏറ്റവും കുറഞ്ഞ നിക്ഷേപം ഒരു ഗ്രാം സ്വര്‍ണമാണ്.
എട്ട് വര്‍ഷത്തെ കാലാവധിയാണ് സ്വര്‍ണ ബോണ്ടുകള്‍ക്കുള്ളത്.
നിക്ഷേപകര്‍ക്ക് അഞ്ചാം വര്‍ഷത്തിന് ശേഷം പിന്‍വലിക്കാനുള്ള അവസരമുണ്ട്.
സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ വഴിയും ബോണ്ടുകളുടെ വ്യാപാരം നടത്താം.
2.50% വാര്‍ഷിക പലിശ നിരക്ക് ലഭിക്കും.
കാലാവധി പൂര്‍ത്തിയാകുമ്പോള്‍ മൂലധന നേട്ടങ്ങള്‍ നികുതിരഹിതമാണ്.
സ്വര്‍ണാഭരണങ്ങള്‍ അല്ലെങ്കില്‍ ഗോള്‍ഡ് ഇടിഎഫ് അല്ലെങ്കില്‍ ഗോള്‍ഡ് മ്യൂച്വല്‍ ഫണ്ടുകള്‍ പോലുള്ള മറ്റ് നിക്ഷേപങ്ങള്‍ക്ക് ഈ ആനുകൂല്യം ലഭിക്കില്ല.
Read More: സോവറിന്‍ ഗോള്‍ഡ് ബോണ്ട് വരുന്നു: അറിയേണ്ട പത്ത് കാര്യങ്ങള്‍
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline